സ്റ്റാഫ് നേഴ്സ്: ഇൻ്റർവ്യൂ ഫെബ്രുവരി 11-ന്




കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിൻ്റെ കീഴിൽ ഉള്ള   ഉഷസ്സ് (എ.ആര്‍.ടി. )ക്ലിനിക്കിലേക്ക് സ്റ്റാഫ് നേഴ്സ്: ഇൻ്റർവ്യൂ ഫെബ്രുവരി 11-ന്

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിന് കീഴിലുള്ള മെഡിസിന്‍ വിഭാഗത്തിലെ ഉഷസ്സ് (എ.ആര്‍.ടി. ക്ലിനിക്ക്) -ലേക്ക് സ്റ്റാഫ് നേഴ്സ് തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.  
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത - ബി എസ് സി നഴ്സിംഗ്/ജിഎന്‍എം. 
ഉയര്‍ന്ന പ്രായ പരിധി: 25-36 വയസ്സ് (01.01.2025 പ്രാബല്യത്തില്‍) നിയമാനുസൃത ഇളവുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. പ്രതിമാസ വേതനം: മൊത്ത വേതനം 21,000  രൂപ. 
വയസ്സ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 11 ന് രാവിലെ 10:30 മണിക്ക് കൂടിക്കാഴ്ചക്കായി  കോളേജ് ഓഫീസില്‍ എത്തണം. വിശദാംശങ്ങള്‍  മെഡിക്കല്‍ കോളേജിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍ - 0495 2350216.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി