കൂരാച്ചുണ്ട് പഞ്ചായത്തിൽ UDF ബന്ധം ആടിയുലയുന്നു




പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടു നല്കാതെ കോൺഗ്രസ്

കോൺഗ്രസ് മുന്നണ്ണി മര്യാദ പാലിച്ചില്ലെന്ന് മുസ്ലിംലീഗ്

ഇന്ന് നിർണായകം

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിൽ UDF ബന്ധം ആടിയുലയുന്നു. 2020-ൽ കോഴിക്കോട് UDF കമ്മിറ്റി എടുത്ത തീരുമാനം കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അട്ടിമറിച്ചെന്ന് മുസ്ലിം ലീഗ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി.

2020-ൽ പഞ്ചായത്ത് ഇലക്ഷനിൽ
കോൺഗ്രസിന്റെ സിറ്റിംങ്ങ് സീറ്റിൽ സ്ഥാനാർത്ഥിയെ നിർത്തി കോൺഗ്രസിനെ പരാജയപ്പെടുത്താൻ മുസ്ലിം ലീഗ് ശ്രമിച്ചെന്നും ഒരു സ്വാതന്ത്രൻ അടക്കം 2 പേരുള്ള മുസ്ലിം ലീഗിന് വൈസ് പ്രസിഡന്റ് അടക്കമുള്ള പരമാവധി സ്ഥാനങ്ങൾ നല്കിയിട്ടുണ്ടെന്നും പ്രസിഡന്റ് സ്ഥാനം നല്കാൻ കഴിയില്ലെന്നും നിലവിലെ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പറയുന്നത്.

കോൺഗ്രസ് - മുസ്ലിംലീഗ് നേതൃത്വങ്ങൾ പരസ്പരം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിൽ UDF ബന്ധം കൂടുതൽ മോശപ്പെട്ട അവസ്ഥയിലെയ്ക്കു വഴിമാറുന്ന അവസ്ഥയാണ് കൂരാച്ചുണ്ടിൽ.

കൂരാച്ചുണ്ട് പഞ്ചായത്തിൽ തുടരുന്ന അധികാര തർക്കത്തിൽ മൗനം പാലിച്ച് പ്രതിപക്ഷം

ഇന്ന് നിർണായകം

മുസ്ലിംലീഗിന് പ്രസിഡന്റ് സ്ഥാനം നല്ക്കുന്നതിന്
ഇന്നും തീരുമാനമായില്ലെങ്കിൽ കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കാനാണ് മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം.

അധികാര തർക്കത്തിൽ വലിയ ചർച്ചകൾക്ക് വഴിമാറിയിരിക്കുകയാണ് കൂരാച്ചുണ്ട് .

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി