KPCC നേതൃത്വത്തിനും കോഴിക്കോട് ജില്ലാ പ്രസിഡന്റിനും, എം കെ രാഘവൻ എം പി ക്കും അഭിവാദ്യമർപ്പിച്ച് കൂരാച്ചുണ്ടിൽ പോസ്റ്റർ പതിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ
UDF ബന്ധം തകർക്കാൻ ശ്രമിച്ചത് മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ UDF ബന്ധം നിലനിർത്താൻ മുൻകൈ എടുത്ത KPCC നേതൃത്വത്തിനും
കോഴിക്കോട് ജില്ലാ പ്രസിഡന്റിനും, എം കെ രാഘവൻ എം പി ക്കും അഭിവാദ്യമർപ്പിച്ച് കൂരാച്ചുണ്ടിൽ പോസ്റ്റർ പതിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസിൽ നിന്ന് സസ്പൻഡ് ചെയ്ത മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെയും മുൻ മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ നടത്തുന്ന കോൺഗ്രസ് വിരുദ്ധ , മുന്നണ്ണി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി എതിർക്കുമെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും , യൂത്ത് കോൺഗ്രസ്,INTUC, KSU, മഹിളാ കോൺഗ്രസ്, ദളിത് കോൺഗ്രസ് പ്രവർത്തകരാണ് KPCC നേതൃത്വത്തിനും
കോഴിക്കോട് ജില്ലാ പ്രസിഡന്റിനും, എം കെ രാഘവൻ എം പി ക്കും അഭിവാദ്യമർപ്പിച്ച് കൂരാച്ചുണ്ടിൽ പോസ്റ്റർ പതിപ്പിച്ചത്.
കാലങ്ങളായി കൂരാച്ചുണ്ടിൽ UDF ബന്ധം നല്ല നിലയിൽ പോയിരുന്നു എന്നാൽ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടുകൾ പാർട്ടിക്കും മുന്നണിക്കും പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറയുകയുണ്ടായി. പാർട്ടി നേതൃത്തെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന നിലപാട് സ്വീകരിക്കുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റിനും , മുൻ മണ്ഡലം പ്രസിഡന്റിനു മെതിരെ ശക്തമായ നടപടിക്രമങ്ങൾ ഉണ്ടാകുമെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വം നല്ക്കുന്ന സൂചന.



Comments
Post a Comment