ചക്കിട്ടപാറയിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്
✒️ ജോബി മാത്യു
ചക്കിട്ടപാറ : പഞ്ചായത്തിൽ
7-ാം വാർഡിലെ പെരുവണ്ണാമൂഴി വട്ടക്കയത്തെ റോഡിൽ 5 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കാട്ടു തേനീച്ചയുടെ കുത്തേറ്റു. കുഞ്ഞിക്കണ്ണൻ പുലച്ചാളക്കണ്ടി, സിൻസി ബിനു, ഷിബി ഷാജു, മിനി റോബർട്ട്, ഷൈജി പോൾ എന്നിവർക്കാണ് പരുക്കേറ്റത്.
പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ തൊഴിലാളികളിൽ 3 പേരെ മെഡിക്കൽ കോളജിലേക്കു മാറ്റി. തേനീച്ചക്കൂട് ഇളകിയതോടെ കൂട്ടത്തോടെ തൊഴിലാളികളെ ആക്രമിക്കുകയായിരു ന്നു. മെംബർ രാജേഷ് തറവട്ടത്ത് സന്ദർശിച്ചു.

Comments
Post a Comment