പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി നവീകരണവും അറ്റകുറ്റപ്പണിയും ഒരു മാസത്തിനകം തീർക്കും



» പവർഹൗസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിച്ചു

✒️ ജോബി മാത്യു 

ചക്കിട്ടപാറ : കഴിഞ്ഞ ഒന്നര മാസത്തോളമായി മെഷീൻ തകരാർ നിമിത്തം ഉൽപാദനം നിർത്തിവച്ച 6 മെഗാവാട്ടിന്റെ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയിൽ മെഷീൻ അറ്റ കുറ്റപ്പണിയും നവീകരണ പ്രവൃത്തിയും ഒരു മാസത്തിനകം പൂർത്തീകരിച്ച് ഉൽപാദനത്തിന് സജ്ജമാകുമെന്ന് അധികൃതർ. ജലവൈദ്യുതി പദ്ധതി പവർഹൗ സിൽ പ്രവർത്തനം പുനരാരംഭിക്കാൻ ടെക്നിക്കൽ കമ്മിറ്റി രൂപി കരിച്ചു.

കെഎസ്‌ഇബി ഉദ്യോഗസ്ഥ സംഘം പദ്ധതി മേഖല സന്ദർശിച്ച് മെഷീൻ തകരാർ കണ്ടെത്തി പരിഹരിക്കാനുള്ള നടപടികൾ ആരഭിച്ചു.

കോൺട്രാക്ടർമാരെ ഉൾപ്പെടുത്തി പ്രശ്നപരിഹാരത്തിന് ചർച്ച നടത്തി. മെഷിൻ തകരാർ ഉടൻ പരിഹരിക്കാൻ നിർദേശം നൽകി

പ്രോജക്ട് ചീഫ് എൻജിനീയർ വി.എൻ.പ്രസാദ് ചെയർമാനും എക്സിക്യൂട്ടീവ് എൻജിനിയർ എൻ.ഇ.സലീം കൺവീനറുമായി 11 അംഗ ടെക്നിക്കൽ കമ്മിറ്റിയാണ് പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്.

ഡപ്യൂട്ടി ചീഫ് എൻജിനീയർ മാരായ എൻ.മനോജ് ഗോപാൽ, ടി.ആർ ഷിബു, ജയിംസ് വിൽസൻ,എസ്.മനോജ്, എക്സ‌ിക്യൂട്ടീവ് എൻജിനീയർ കെ.മണികണ്ഠൻ, പഴശ്ശിരാജ പ്രോജക്ട് മാനേജർ കെ.സി.അനിൽകുമാർ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ സാബു ടി.ജോസഫ്, അസി. എൻജിനീയർമാരായ ദീപു സി.കുഞ്ഞപ്പൻ, എം.വി.പ്രമോദ് കുമാർ എന്നിവരാണ് കമ്മിറ്റി അംഗങ്ങളായി പ്രവർത്തിക്കുന്ന ടർബൈൻ ബെയറിങ്, സ്ലീവ്, ലോക്ക് മാറ്റി സ്ഥാപിക്കൽ, മെഷീനുകളുടെ നവീകരണം, ടർ ബൈൻ ഓയിൽ പൈപ്‌ലൈൻ അറ്റകുറ്റപ്പണി എന്നിവ സമയബ ന്ധിതമായി പൂർത്തിയാക്കും.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമിൽ നിന്ന് ഒഴുക്കി വിടുന്ന അധിക ജലം ഉപയോഗിച്ചാണ് ജലവൈദ്യുത പദ്ധതി പ്രവർത്തനം. 

കുറ്റ്യാടി ജലസേചന പദ്ധതി കനാൽ അടുത്ത മാസം തുറക്കുന്നതിന് ഡാമിൽ ജലം ശേഖരിക്കാൻ തുടങ്ങിയതിനാൽ വൈദ്യുതി പദ്ധതിക്ക് ജലവിതരണം ജലസേചന വകുപ്പ് ഇപ്പോൾ നിർത്തിവച്ചിട്ടുണ്ട്.

2023 ജൂലൈ 15ന് ഉൽപാദനം ആരംഭിച്ച പെരുവണ്ണാമൂഴി പദ്ധതിയിൽ 26.07 മില്യൻ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. 92.61 കോടി രൂപ ചെലവഴിച്ച പദ്ധതിയിൽ നിന്ന് ഇപ്പോൾ 13.035 കോടി രൂപ വരുമാനം ലഭിച്ചിട്ടുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി