കക്കയം ഡാം സൈറ്റ് ടൂറിസംകേന്ദ്രത്തിൽ ഭക്ഷണശാലകൾ അടഞ്ഞുതന്നെ





ടെൻഡർ തുകയിലെ വർധനകാരണം ഭക്ഷണശാലകൾ ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ല

✒️നിസാം കക്കയം

കൂരാച്ചുണ്ട്: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയം ഹൈഡൽ-ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് വിശപ്പടക്കാൻ മാർഗമില്ല. മേഖലയിൽ മുൻപ് ഉണ്ടായിരുന്ന ഭക്ഷണശാലയും അടച്ചു പൂട്ടിയിട്ട് മാസങ്ങളായി. കക്കയത്തുനിന്നും പതിനാല് കിലോമീറ്ററോളം സഞ്ചരിച്ച് ഡാം മേഖ ലയിൽ എത്തുന്ന ടൂറിസ്റ്റുകൾ ക്ക് ലഘുഭക്ഷണശാല പോലും ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ നിലവി ലുള്ള ഭക്ഷണശാല നടത്തുന്ന തിനായി ടെൻഡർ വിളിക്കാൻ വലിയതുക ഏർപ്പെടുത്തിയ ത് കാരണം ടെൻഡർ വിളി ക്കാൻ ആരുമെത്താറില്ല. വന്യ മൃഗശല്യവും, കാലാവസ്ഥ പ്രതി കൂലമായ സാഹചര്യങ്ങളിലും ടൂറിസം കേന്ദ്രങ്ങൾ അടച്ചിടു മ്പോഴും ടെൻഡർ തുകയിൽ കുറവ് വരുത്താൻ അധികൃതർ തയ്യറാകാത്തതും ഭക്ഷണശാലകൾ ഏറ്റെടുക്കാൻ ആളുകൾ തയ്യാറാവാത്തതിൻ്റെ കാരണമാണ്

പ്രതിഷേധക്കട നടത്താൻ യൂത്ത്കോൺഗ്രസ്

ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന കക്കയം ഡാം സൈറ്റ് മേഖലയിൽ ഭക്ഷണശാലകൾ ഇല്ലാത്തത് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഭക്ഷണശാലകൾ നടത്തുന്നതിനാവശ്യമായി ഏർപ്പെടുത്തിയ ടെൻഡർ തുകയിൽ കുറവ് വരുത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഫെബ്രുവരി രണ്ട് ഞായറാഴ്ച ഡാം സൈറ്റ് മേഖലയിൽ പ്രതിഷേധക്കട സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആ ശ്യപ്പെട്ടു. ജോസ്ബിൻ കുര്യാക്കോസ്, ജെറിൻ കുര്യാക്കോസ്, നിസാം കക്കയം, ജ്യോതിഷ് രാരപ്പൻകണ്ടി, രാഹുൽ രാഘവൻ, അജ്‌മൽ ചാലിടം, വിഷ്ണു തണ്ടാറ, ബിബിൻ മലേപറമ്പിൽ, നിഖിൽ വെളിയത്ത്, ജാക്സ് കരിമ്പനക്കുഴി, ജസ്റ്റിൻ കാരക്കട  സംസാരിച്ചു.

ഭക്ഷണശാലകൾ അനിവാര്യം

കക്കയം അങ്ങാടിയിൽനിന്ന് പതിനാല് കിലോമീറ്റർ മുകളി ലുള്ള ഡാം സൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് കഴിക്കാൻ ലഘുഭക്ഷണംപോലും ഇല്ലാ ത്തതുകാരണം വലിയ പ്ര യാസമാണ് നേരിടുന്നത്. കു ട്ടികൾ അടക്കമുള്ളവർക്കൊ പ്പം സ്ഥലത്തെത്തുമ്പോഴാ ണ് ഇവിടെ ഭക്ഷണശാലകൾ ഇല്ലായെന്ന് മനസ്സിലാവുന്ന ത്. അധികൃതർ വേണ്ടനടപ ടികൾ സ്വീകരിക്കണം.

വിഘ്നേഷ് കൂട്ടാലിട
വിനോദ സഞ്ചാരി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി