ഡിസിസി പ്രസിഡന്റ്‌ രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൂരാച്ചുണ്ടിൽ പോസ്റ്ററുകൾ വ്യാപകം



കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ന് എതിരായി ലീഗ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി മെമ്പർമാർക്ക് വിപ്പ് നൽകിയ ഡിസിസി പ്രസിഡണ്ട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൂരാച്ചുണ്ടിൽ പോസ്റ്ററുകൾ.


മുന്നണ്ണി മര്യാദകളും പാർട്ടി തീരുമാനവും ധിക്കരിച്ച് പ്രസിഡന്റ് സ്ഥാനത്തു തുടർന്ന പോളി കാരക്കടയുടെ നിലപാട് ജില്ലയിലെ കോൺഗ്രസ് സംവിധാനത്തിനും , UDFനും തലവേദനയായിരുന്നു.
സ്വാതന്ത്ര മെമ്പർ ഉൾപ്പെടെ ലീഗ് കൊണ്ടുവന്ന അവിശ്വാസത്തെ LDF കൊണ്ടുവന്ന അവിശ്വാസ ത്തെ കോൺഗ്രസ് പിന്തുണയ്ക്കണ്ട സാഹചര്യം വന്നത് UDF മുന്നണ്ണി സംവിധാനം നിലനിർത്താൻ വേണ്ടിയായിരുന്നു. എന്നാൽ കോൺഗ്രസിന്റെ ഒരു മെമ്പർ വോട്ട് അസാധുവാക്കിയ സാഹചര്യത്തിൽ കൂരാച്ചുണ്ടിലെ പുതിയ രാഷ്ട്രീയ ചർച്ചയ്ക്കു വഴി വച്ചിരിക്കുകയാണ്. DCC പ്രസിഡന്റും, കോഴിക്കോട് MP യും പാർട്ടിയെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പോളി കാരക്കട ആരോപിച്ചു. മുന്നണ്ണി സംവിധാനം കൃത്യമായി മുന്നോട്ടു കൊണ്ടുപോകാൻ കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് അവിശ്വാസത്തെ പിന്തുണച്ച മെമ്പന്മാരും മുതിർന്ന കോൺഗ്രസ് നേതാക്കളും പറയുകയുണ്ടായി.



DCC എടുത്ത തീരുമാനത്തെ അംഗികരിക്കുമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പറയുന്നത്. DCC കൂരാച്ചുണ്ടിൽ മാത്രമല്ല ഇത്തരത്തിൽ നിലപാട് സ്വീകരിച്ചിരിക്കുന്നത് അതുകൊണ്ട് കോഴിക്കോട് DCC പ്രസിഡന്റിനെതിരെയും MP യ്ക്കു എതിരെയും മുന്നണ്ണി സംവിധാനത്തിന് എതിരെയും കോൺഗ്രസ് പുറത്താക്കിയ നേതാക്കന്മാർ നടത്തുന്ന പ്രവർത്തനത്തെ ശക്തമായി എതിർക്കുമെന്നും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പറയുകയുണ്ടായി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി