കക്കയം ടെയിൽ റേസ് വൈദ്യുതി പദ്ധതി സെക്യൂരിറ്റി ജീവനക്കാരെ ഒഴിവാക്കിയത് സുരക്ഷയെ ബാധിക്കുമെന്ന് പരാതി



✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : കക്കയം പഞ്ചവടി പ്രദേശത്തെ 3.75 മെഗാവാട്ട് ടെയിൽ റേസ് പദ്ധതി മേഖലയിൽ സെക്യൂരിറ്റി ജീവനക്കാരെ ഒഴിവാക്കിയത് സുരക്ഷാ പ്രശ്നം  സൃഷ്ടിക്കുന്നതായി പരാതി. പദ്ധതി മേഖലയിൽ സിസിടിവി സ്‌ഥാപിച്ചതിനാൽ ഡപ്യൂട്ടി ച ഫ് എൻജിനീയറുടെ ഉത്തരവിനെ തുടർന്നാണു 15 വർഷത്തോളമായി ജോലി ചെയ്തിരുന്ന സെക്യൂരിറ്റി തസ്തികയിൽ നി ന്നും 3 പേരെ ഒഴിവാക്കിയത്.

രാത്രിസമയത്തു ഇപ്പോൾ മെഷീൻ ഫ്ലോറിൽ ഒരു ഓപ്പറേറ്ററും, ഒരു ഷിഫ്റ്റ് അസിസ്‌റ്റന്റും
മാത്രമാണുള്ളത്. ഡിസംബർ 30ന് കെഎസ്ഇബി അധികൃതരുടെ നിർദേശത്തെ തുടർന്നു 3 ജീവനക്കാരെയും 31നു തന്നെ ഒഴിവാക്കി സാധാരണ നിലയിൽ മുൻകൂട്ടി അറിയിച്ച ശേഷം ഒഴിവാക്കുന്ന നടപടിക്രമവും ഉണ്ടായില്ല.

ടെയിൽ റേസ് പദ്ധതിയുടെ 2 ഏക്കറോളം പ്രദേശം അതീവ സുരക്ഷാ മേഖലയാണ്. കക്കയം വനമേഖലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം ഉൾപ്പെടെ റിപ്പോർട്ട് ചെയ്തതിനാൽ സുരക്ഷ ശക്തമാക്കേണ്ടതാണ്. കൂടാതെ കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി

ഉൾപ്പെടെ വന്യമൃഗ ഭീഷണിയും നിലനിൽക്കുന്ന പ്രദേശമാണിത്. മലയോര മേഖല ആയതിനാൽ മഴക്കാലത്ത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയും നേരിടാറുണ്ട്

കെഎസ്ഇബി മറ്റ് പവർ ഹൗസുകളിൽ എല്ലാം സിസിടിവി സ്‌ഥാപിച്ചതിനാൽ സെക്യൂരിറ്റി ജീവനക്കാരെ ഒഴിവാക്കിയെന്നു അധികൃതർ പറയുന്നു. കക്കയം പ്രദേശത്തിന്റെ പ്രത്യേക സാഹചര്യത്തിൽ സുരക്ഷാ ജീവനക്കാരുടെ അഭാവം പദ്ധതി പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി