കരിയാത്തുംപാറയിൽ ഒരുവർഷം മുമ്പ് സ്വർണാഭരണം കളഞ്ഞുപോയിരുന്നോ? ആ ആഭരണത്തിന്റെ ഉടമയെ തിരയുന്നു
കൂരാച്ചുണ്ട് : കക്കയം കരിയാത്തുംപാറ ഭാഗത്തുവെച്ച് സ്വർണാഭരണം നഷ്ടപ്പെട്ടിട്ടുണ്ടോ? അതും ഏതാണ്ട് ഒരു വർഷം മുമ്പ്, ആ ആഭരണം ഇപ്പോഴും അതിന്റെ ഉടമയെ തിരയുകയാണ്. 2024 ഫെബ്രുവരി
21-നാണ് കരിയാത്തുംപാറ ഭാഗത്തുനിന്നും ആഭരണം കളഞ്ഞുകിട്ടിയത്. മോങ്ങം സ്വദേശി പി.മുഹമ്മദുകുട്ടി ഇപ്പോഴും അത് സൂക്ഷിച്ചുവെക്കുകയാണ്. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഉടമയെ അന്വേഷിക്കുന്നതും തുടരുകയാണ്. ആഭരണം നഷ്ടപ്പെട്ടവർ +919037995808 എന്ന നമ്പറിൽ ബന്ധപ്പെടുക.

Comments
Post a Comment