കല്ലാനോട് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച പോലീസ് അന്വേഷണം തുടങ്ങി
✒️ നിസാം കക്കയം
കൂരാച്ചുണ്ട് : പഞ്ചായത്ത് ഏഴാംവാർഡ് കല്ലാനോടിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച. നാലുപവൻ സ്വർണവും 5000 രൂപയുമാണ് ത്രേസ്യാമ്മ കിഴക്കും പുറത്തിൻ്റെ വീട്ടിൽനിന്ന് മോഷണം പോയത്. വീട്ടുടമസ്ഥ കഴിഞ്ഞ ഞായറാഴ്ച കക്കയത്തുള്ള സഹോദരൻ്റെ വീട്ടിൽ പോയതായിരുന്നു. ബുധനാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടിൻ്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊട്ടിച്ചനിലയിലും അലമാരകളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് അലമാരയിൽനിന്ന് സ്വർണവും പണവും നഷ്ടപ്പെട്ടെന്നറിഞ്ഞത്.
കൂരാച്ചുണ്ട് പോലീസിൽ വിവരം അറിയിച്ച തിനെത്തുടർന്ന് വിരലടയാളവിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീട്ടിൽനിന്ന് മണംപിടിച്ച് സമീപത്തെ തോടിന്റെ സൈഡിലൂടെ പോയ ഡോഗ് സ്ക്വാഡ് കല്ലാ നോട് സംയോജിത കയർ വ്യവസായ സൊസൈറ്റിയുടെ കെട്ടിടത്തിൻ്റെ പരിസരത്തുവരെ പോയി തിരിച്ചുവരുകയായിരുന്നു. സമീപത്തെ വീടുകളിൽ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്

Comments
Post a Comment