കല്ലാനോട് നടന്ന സംസ്ഥാന ക്രോസ് കൺട്രി ചാംപ്യൻഷിപ്: പാലക്കാട് ഓവറോൾ ചാംപ്യൻമാർ
✒️ജോബി മാത്യു
കൂരാച്ചുണ്ട്: 29-ാമത് സം സ്‌ഥാന ക്രോസ് കൺട്രി ചാംപ്യൻഷിപ്പിൽ 52 പോയിന്റ് നേടി പാലക്കാട് ജില്ലാ ടീം ജോൺ പി. മാത്യു പെരിയപുറം മെമ്മോറി യൽ ട്രോഫി കരസ്ഥമാക്കി. 20 പോയിന്റോടെ മലപ്പുറം ജില്ലാ ടീം തോമസ് പള്ളിവാതുക്കൽ
മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫി നേടി. 16 പോയിന്റ് നേടി മൂന്നാം സ്‌ഥാനം കരസ്‌ഥമാക്കിയ കോട്ടയം ജില്ലയ്ക്ക് കല്ലാനോട് സെന്റ് മേരീസ് സ്പോർട്‌സ് അക്കാദമി ഏർപ്പെടുത്തിയ ട്രോഫി നൽകി.
ചാംപ്യൻഷിപ്പും ട്രോഫിയും സ്പോൺസർ ചെയ്‌തത് അമേ രിക്കൻ മലയാളി കല്ലാനോട് സ്വദേശി പള്ളിവാതുക്കൽ ബോസ് ആണ്. വിവിധ വിഭാഗങ്ങളിലെ ജില്ലാ ടീമിൽ ഒന്ന്, രണ്ട്, മൂന്ന്
സ്‌ഥാനങ്ങൾ കരസ്ഥമാക്കിയ വർക്കു ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. വ്യക്തിഗത ഇനങ്ങളിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ നൽകി.
മത്സരഫലം: (വിഭാഗം, സ്ഥാനം, ജില്ല ക്രമത്തിൽ)
Men: സീനിയർ
1.വയനാട്, 2.എറണാകുളം,
3.തൃശൂർ.
Women: സീനിയർ
1. കോട്ടയം
Men under 20
: 1.കോട്ടയം,
2.മലപ്പുറം,
3.പാലക്കാട്.
Women under 20:
1.പാലക്കാട്,
2.കോട്ടയം,
3.മലപ്പുറം.
ബോയ്സ് അണ്ടർ 18:
1.പാലക്കാട്,
2.മലപ്പുറം,
3.തൃശൂർ.
ഗേൾസ് അണ്ടർ 18:
1.പാലക്കാട്,
2.കണ്ണൂർ,
3.ഇടുക്കി.
ബോയ്സ് അണ്ടർ 16:
1.പാലക്കാട്,
2.മലപ്പുറം,
3.ഇടുക്കി.
ഗേൾസ് അണ്ടർ 16:
1. പാലക്കാട്,
2.കണ്ണൂർ,
3. കോഴിക്കോട്.

Comments
Post a Comment