ക്രോസ് കൺട്രി ചാംപ്യൻഷിപ്

ക്രോസ് കൺട്രി ചാംപ്യൻഷിപ് സമാപിച്ചു

ആവേശമായി ക്രോസ് കൺട്രി ചാംപ്യൻഷിപ്

അനുഗ്രഹമായി
സൗഹൃദ കട




✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : 29-ാമത് സം സ്‌ഥാന ക്രോസ് കൺട്രി ചാംപ്യൻഷിപ് കല്ലാനോട് ജൂബിലി സ്‌റ്റേഡിയത്തിൽ പ്രൗഢഗംഭീരമായ സമ്മേളനത്തോടെ സമാപിച്ചു. സെന്റ് മേരീസ് ഹയർ സെക്കൻണ്ടറി സ്കൂ‌ൾ പ്രവേശന കവാടത്തിൽ നിന്നും കല്ലാ നോട് സെന്റ് മേരീസ് ഹൈസ്കൂ‌ൾ ബാൻഡ് സെറ്റിൻ്റെ അകമ്പടിയോടെ വിശിഷ്‌ടാതിഥികളെ സ്‌റ്റേഡിയത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു.

സമാപന സമ്മേളനം കെ.എം. സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് ട്രോ ഫികൾ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി മുഖ്യാതിഥിയായിരുന്നു. ചാംപ്യൻഷിപ് രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. അത്ലറ്റിക് അസോസിയേ ഷൻ സ്റ്റേറ്റ് സെക്രട്ടറി കെ.ചന്ദ്ര ശേഖര പിള്ള, ജില്ലാ സ്പോർ ട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് മെഹറൂഫ് മണലോടി, ബ്ലോക്ക് മെംബർ വി.കെ.ഹസീന, സ്ഥിര സമിതി അധ്യക്ഷ സിമിലി ബിജൂ, മെംബർ അരുൺ ജോസ്, ജില്ലാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.എം.ജോസഫ്, സ്‌റ്റേറ്റ് അത്ലറ്റിക് അസോസിയേഷൻ ട്രഷറർ രാമചന്ദ്രപിള്ള, അത്ലറ്റിക് അസോസിയേഷൻ ‌സ്റ്റേറ്റ് നോമിനി ടി.എം.അബ്ദു റഹ്‌മാൻ, പ്രിൻസിപ്പൽ ബിന്ദു മേരി പോൾ, കല്ലാനോട് സ്പോർട്സ് അക്കാദമി കൺവീനർ ജോർജ് തോമസ് തടത്തിൽ, ജനറൽ കൺവീനർ സജി ജോസഫ് എന്നിവർ പ്രസംഗിച്ചു.

 ആവേശമായി ക്രോസ് കൺട്രി ചാംപ്യൻഷിപ്

 കൂരാച്ചുണ്ട് : ജില്ലയിൽ ആദ്യമാ യി നടക്കുന്ന 29-മത് സംസ്ഥാന ക്രോസ് കൺട്രി ചാംപ്യൻഷിപ്പി നെ മലയോര ജനത ആവേശത്തോടെ വരവേറ്റു. മലയോര ഗ്രാമത്തിൽ ആദ്യമായാണ് സംസ്‌ഥാനതല ചാംപ്യൻഷിപ് അരങ്ങേറുന്നത്. ജില്ലാ അത്ലറ്റിക് അസോസിയേഷൻ കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമിയുമായി സഹകരിച്ചാണ് ചാംപ്യൻഷിപ് സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ 6.30ന് കല്ലാനോട് ടൗണിൽ പഞ്ചായ ത്ത് പ്രസിഡന്റ് പോളി കാരക്കട മത്സരം ഫ്ലാഗ്ഓഫ് ചെയ്തു. കല്ലാനോട് ടൗണിൽ നിന്നും 30-ാം മൈൽ ഭാഗത്തേക്കാണ് മത്സരം നടന്നത്. 8 വിഭാഗങ്ങളിലെ മത്സരം 9 മണിക്ക് പൂർത്തീകരിച്ചു. ഒട്ടേറെ കായിക പ്രേമികളും നാ ട്ടുകാരും മത്സരം കാണുന്നതിനും, പ്രോത്സാഹിപ്പിക്കാനുമായി എത്തിയിരുന്നു.

അനുഗ്രഹമായി
സൗഹൃദ കട


 കൂരാച്ചുണ്ട്: സംസ്ഥാന ക്രോ സ് കൺട്രി ചാംപ്യൻഷിപ് നടന്ന കല്ലാനോട് ടൗണിൽ യൂ ത്ത് കോൺഗ്രസ് മണ്ഡലം കമ്മി റ്റിയുടെ നേതൃത്വത്തിൽ ആരംഭി ച്ച സൗഹൃദ കട കായിക താരങ്ങൾക്ക് അനുഗ്രഹമായി.

മത്സരാർഥികൾക്കും പൊതുജ നങ്ങൾക്കും സൗജന്യമായി വെള്ളം, പഴം, പലഹാരങ്ങൾ എന്നിവ കടയിൽ നിന്നു വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, അജ്മൽ ചാലിടം, രാഹുൽ രാഘവൻ, ആൻമരിയ ബിജു, നിഖിൽ വേലിയത്ത്, തേജസ് കാട്ടുനിലത്ത് എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി