സ്റ്റാർസ് ഓഫ് കൂരാച്ചുണ്ട് പുരസ്കാരം പ്രഖ്യാപിച്ചു
യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി സ്റ്റാർ ഓഫ് കൂരാച്ചുണ്ട്-24 പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു.
സാഹിത്യം, സ്പോർട്സ്, കൃഷി, വിദ്യാഭ്യാസം, കല, സമൂഹിക സേവനം, ടെക്നിക്കൽ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പോയ വർഷത്തിൽ മികവ് തെളിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാര നിർണയം നടത്തിയത്.
സുനിൽ ജോസ്
ആലപ്പുഴ ശിശുഭവന്റെ പ്രഥമ ജനസേവ മദർതെരേസ അവാർഡ് ജേതാവും,കേഴുവോർക്കാശ്രയവും രാജസ്ഥാൻ അജ്മീറിൽ തെരുവുകളിൽ അലഞ്ഞു നടന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും, ഭക്ഷണവും നൽകി, ചേർത്ത് പിടിച്ചു നിറമുള്ള സ്വപ്നങ്ങൾ കാണാൻ പരിശീലിപ്പിക്കുന്ന വ്യക്തിത്വവുമായ സുനിൽ ജോസ്.
2018 - ൽ യൂണിവേഴ്സിറ്റി ഓഫ് ഏഷ്യ കാഠ്‌മണ്ഡു നേപ്പാളിൽ നിന്ന് മികച്ച സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തനത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു. കൂടാതെരാജസ്ഥാൻ സർക്കാർ മികച്ച സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകനുള്ള അവാർഡ് നൽകി ആദരിച്ചു.
ഷിൽജി ഷാജി
ദേശീയ വനിത ജൂനിയർ ഫുട്‌ബോൾ ടീം അംഗവും, സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വനിത ഫുട്‌ബോൾ ടൂർണമെന്റിലെ മികച്ച താരവുമായ ഷിൽജി ഷാജി.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ മികച്ച യുവ വനിതാ താരത്തിനുള്ള പുരസ്ക്കാരം നേടിയിരുന്നു.
2023 ജനുവരിയിൽ ഷിൽജി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്ന് മൂന്നു പേർ മാത്രം. ജോർദാന് എതിരെയുള്ള യോഗ്യതാ മത്സരത്തിൽ ഇന്ത്യ നേടിയ 11 ഗോളിൽ എട്ടും മലയോര കുടിയേറ്റ ഗ്രാമത്തിന്റെ ചുണക്കുട്ടിയുടേതായിരുന്നു.
ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ടീം റണ്ണർ അപ്പായി. ഷിൽജി ടോപ്പ് സ്കോററായി. ഗോൾഡൻ ബൂട്ട് ഷിൽജിക്ക് സ്വന്തം.
അൽക്ക ഷിനോജ്
മലയോര നാടിൻ്റെ കായിക പെരുമയിൽ പുത്തൻ അധ്യായം എഴുതി ചേർത്ത അൽക്ക ഷിനോജ്. സംസ്ഥാന സ്കൂൾ കായിക മേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ അൽക്ക ഷിനോജ്.
കീർത്തി റാണി
മിൽമ മലബാർ യൂണിയൻ മികച്ച ക്ഷീര കർഷക അവാർഡ് ജേതാവും, തുടർച്ചയായി അഞ്ച് വർഷം ജില്ലയിലെ മികച്ച ക്ഷീര കർഷകയുമായ കീർത്തി റാണി.
ക്ഷീരവകുപ്പിന്റെ ക്ഷീരസഹചാരി സംസ്ഥാന അവാർഡ്, പീപ്പിൾസ് ഡെയറി ഡിവലപ്മെന്റ് പ്രോജക്ട് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ കീർത്തിക്ക് ലഭിച്ചിട്ടുണ്ട്.
സജി എം നരിക്കുഴി
ദക്ഷിണ കേരള ഹിന്ദി മഹാ സഭ പുരസ്‌കാര ജേതാവ് സജി എം നരിക്കുഴി
വിത്ത്, ചെപ്പ്, സ്ത്രീ ഭാരത ശ്രീ, വേര്, വാക്ക് എന്നിങ്ങനെ രചനകൾ സജിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജോബിൻ അഗസ്റ്റിൻ
വ്യത്യസ്ത കണ്ട്പിടുത്തങ്ങളിലൂടെ ശ്രദ്ധേയനായ യുവ ശാസ്ത്രജ്ജൻ ജോബിൻ അഗസ്റ്റിൻ
അർജുൻ ബാലകൃഷ്ണൻ
ഈ വർഷത്തെ സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ റണ്ണേഴ്സ് കിരീടം നേടിയ കേരള ടീം അംഗവും, കേരള ഫുട്‌ബോൾ അസോസിയേഷന്റെ 2023-24 വർഷത്തിലെ പുരുഷവിഭാഗത്തിൽ മികച്ച സീനിയർ ഫുട്‌ബോൾ താരമായി അർജുൻ ബാലകൃഷ്ണൻ
എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്.
ജനുവരി 26ന് കൂരാച്ചുണ്ടിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് റിപ്പബ്ലിക് ദിന സദസിൽ ഉപഹാരം കൈമാറും..

Comments
Post a Comment