പെരുവണ്ണാമൂഴിയിൽ നിന്നു പമ്പിങ് മുടങ്ങി: ജലവിതരണം തടസ്സപ്പെട്ടു.
പ്രശ്‌നം കെഎസ്ഇബി അണ്ടർ ടിവികേബിൾ തകരാർ: ഭാഗികമായി പരിഹരിച്ചു.
✒️ ജോബി മാത്യു
ചക്കിട്ടപാറ: പെരുവണ്ണാമൂഴിയിൽ ജല അതോറിറ്റിയുടെ ജപ്പാൻ സഹായ കുടിവെള്ള പദ്ധതി പ്ലാന്റിൽ നിന്നു പമ്പിങ് തടസ്സപ്പെട്ടതോടെ കോഴിക്കോട് ടൗണിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഭാഗികമായി ജലവിതരണം മുടങ്ങി. 7നു രാവിലെ കെഎസ്ഇ ബി അണ്ടർ ഗ്രൗണ്ട് കേബിൾ കേടായതാണ് പമ്പിങ് മുടങ്ങാൻ കാരണമായത്. കെഎസ്ഇബി ചക്കിട്ടപാറ സെക്ഷൻ ഓഫിസിന്റെ പരിധിയിലെ മേഖലയാണിത്.
കെഎസ്ഇബി, കേബിൾ ഫോൾട്ട് ഡിറ്റക്ഷൻ യൂണിറ്റ് സംഘം സ്‌ഥലം സന്ദർശിച്ച് പരിശോധന നടത്തി. കേബിളിന്റെ തകരാർ ഭാഗികമായി പരിഹരിച്ചു. പരിഹരിക്കൻ ബാക്കിയുള്ളത് ഉടൻ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
7നു രാവിലെ മുടങ്ങിയ പമ്പിങ് 8ന് വൈകിട്ട് കേബിൾ തകരാർ ഭാഗികമായി പരിഹരിച്ച് പുനഃസ്ഥാപിച്ചിരുന്നു. പമ്പിങ് മുടങ്ങിയാൽ ദൂരത്തിലും കയറ്റമുള്ള പ്രദേശത്തും വെള്ളം എത്തി ജല വിതരണം പഴയ സ്‌ഥിതിയിലാക്കാൻ കാലതാമസം നേരിടുമെന്ന് അധികൃതർ പറഞ്ഞു.

Comments
Post a Comment