അടിച്ചു വരുന്നതിനിടെ കാൽ ഇരുമ്പ് കൈവരിക്കുള്ളിൽ കുടുങ്ങി, വടകര സ്വദേശിനിക്ക് രക്ഷകരായി അഗ്നിരക്ഷാസേന
വടകര: ബിൽഡിംഗിന്റെ കൈവരികൾക്കുള്ളിൽ കാൽ കുടുങ്ങിയ സ്ത്രീയ്ക്ക് രക്ഷകരായി വടകര അഗ്നിരക്ഷാസേന. ടൗണിലെ അശോക തിയേറ്ററിന് മുൻവശത്തെ പുത്തൻകണ്ടി ബിൽഡിംഗിൽ ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. ഒഞ്ചിയം സ്വദേശി എടക്കണ്ടികുന്നുമ്മൽ ചന്ദ്രി (72)യുടെ കാലാണ് കൈവരികൾക്കുള്ളിൽ അബദ്ധവശാൽ കുടുങ്ങിയത്.
കെട്ടിടത്തിന്റെ രണ്ടാം നില അടിച്ചുവാരുന്നതിനിടെ ചന്ദ്രിയുടെ പക്കൽ നിന്നും പൈസ താഴേക്ക് വീണു. ഇതെടുക്കാനായി ശ്രമിച്ചപ്പോഴാണ് ഒരു കാൽ കൈവരിക്കുള്ളിൽ കുടുങ്ങിയത്. കാൽ എടുത്തുമാറ്റാൻ ശ്രമിച്ചെങ്കിലും ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഇതിനിടെ സമീപത്തുള്ള സ്ത്രീ സംഭവം കാണുകയും നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ് നാട്ടുകാരും കെട്ടിടത്തിലുള്ളവരും ചന്ദ്രിയെ രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും സാധിച്ചില്ല.
തുടർന്ന് വടകര ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. സേന എത്തുന്നത് വരെ ചന്ദ്രിയെ നാട്ടുകാർ വീഴാതെ പിടിച്ചുനിർത്തി. തുടർന്ന് വടകര ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. സേന എത്തുന്നത് വരെ ചന്ദ്രിയെ നാട്ടുകാർ വീഴാതെ പിടിച്ചുനിർത്തി. വിവരമറിഞ്ഞ് 10മിനുട്ടിനുള്ളിൽ സംഭവസ്ഥലത്ത് എത്തിയ സേന ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് കൈവരികൾ വിടർത്തി മാറ്റി പരിക്കുകളില്ലാതെ ചന്ദ്രിയെ രക്ഷപ്പെടുത്തി.
വടകരഫയർ സ്റ്റേഷൻ സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ സി.കെ ഷൈജേഷിന്റെ നേതൃത്വത്തിൽ ലികേഷ് വി, സിബിഷാൽ പി.ടി, ഷിജെഷ് ടി, ജൈസൽ പി.കെ, സി ഹരിഹരൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Comments
Post a Comment