അവിശ്വാസം, രാഷ്ട്രീയ മര്യാദകേട് യൂത്ത് കോൺഗ്രസ്
രാഷ്ട്രീയ മര്യാദകേട് -യൂത്ത് കോൺഗ്രസ്
✒️നിസാം കക്കയം, ,
കൂരാച്ചുണ്ട്: യു.ഡി.എഫ്. ഭരിക്കുന്ന കൂരാച്ചുണ്ട് പഞ്ചായ ത്തിൽ എൽ.ഡി.എഫ്. അംഗങ്ങളുടെ പിന്തുണയോടെ മുസ്ലിംലീഗ് അവിശ്വാസപ്രമേയത്തിന് നോട്ടീസുനൽകിയത് രാഷ്ടീയ മര്യാദകേടാണെന്ന് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. മുന്നണി ധാരണപ്രകാരം നാലുവർഷം കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാൻ തയ്യാറാകാതിരുന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയ്ക്കും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോൺസൺ താന്നിക്കലിനും നേരേ ജില്ലാ കോൺഗ്രസ് കമ്മിറ്റി ശക്തമായ നിലപാടുസ്വീകരിച്ചിരുന്നു.
നടപടി സ്വീകരിച്ച് 24 മണിക്കൂർ കഴിയുംമുൻപ് എൽ.ഡി.എഫുമായിച്ചേർന്ന് നോട്ടീസു നൽകിയത് മുന്നണിയെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു
അവിശ്വാസം രാഷ്ട്രീയ മര്യാദകേട് യൂത്ത് കോൺഗ്രസ്
✒️ജോബി മാത്യു
കൂരാച്ചുണ്ട് : യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ എൽഡി എഫ് അംഗങ്ങളുടെ പിന്തുണയോടെ മുസ്ലിം ലീഗ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത് രാഷ്ട്രീയ മര്യാദകേടാണെന്നു മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി യോഗം ആരോപിച്ചു. 4 വർഷം കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറാതിരുന്ന പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, പാർട്ടി നിർദേശം നടപ്പാക്കാത്ത മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോൺസൺ താന്നിക്കൽ എന്നിവർക്ക് എതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.
കോൺഗ്രസ് നടപടി സ്വീകരിച്ച് 24 മണിക്കൂർ കഴിയും മുൻപ് തന്നെ ലീഗ് എൽഡിഎഫുമായി
ചേർന്ന് അവിശ്വാസ നോട്ടിസ് നൽകിയത് മുന്നണിയെ വഞ്ചിക്കുന്നതിനു തുല്യമാണ്.
യൂത്തകോൺഗ്രസ്
മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സുനീർ പുനത്തിൽ, ജെറിൻ കുര്യാക്കോസ്, ജോസ്ബിൻ കുര്യാക്കോസ്, രാഹുൽ രാഘവൻ, അജ്‌മൽ ചാലിടം, ജിസോ മാത്യു, ജ്യോതിഷ് രാരപ്പൻകണ്ടി, നജീബ് മടവൻകണ്ടി, നിഖിൽ വെളിയത്ത്, അനീഷ് മറ്റത്തിൽ, ജസ്റ്റിൻ കാരക്കട എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment