പേരാമ്പ്രയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുഹ കണ്ടെത്തി
പേരാമ്പ്ര :ഒറ്റപ്പുരക്കൽ സുരേന്ദ്രൻ്റെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്‌തു കണ്ടെത്തി. വീടിന് വേണ്ടി ശൗചാലയത്തിനായി കുഴിയെടുക്കുമ്പോൾ മണ്ണ് നീക്കിയപ്പോഴാണ് ആദ്യം കരിങ്കൽ പാളി കണ്ടെത്. എന്താണെന്നറിയാൻ പാളി നീക്കിയപ്പോൾ ഗുഹയുടെ മുൻഭാഗത്തായി ഒരു മൺകലം കാണുകയും ഉടമ പണി നിർത്തുകയു ചെയ്തു.തുടർന്ന് നാട്ടുകാർ പുരാവസ്തു വിഭാഗത്തെ അറിയിച്ചു. കോഴിക്കോട് നിന്നും പുരാവസ്‌തു വിഭാഗം എത്തുകയും യുഹ പരിശോധിക്കുകയും ചെയ്തു.
ഗുഹയുടെ ഉള്ളിലായി കുറേ മൺകലങ്ങൾ കാണാൻ സാധിച്ചു.
ചെങ്കല്ലുകൊണ്ടുള്ള ഗുഹയുടെ മുൻവശം കൊത്തുപണികളും ചെയ്തിട്ടുണ്ട്
ഗുഹ കാണാൻ നിരവധി പേർ എത്തുന്നുണ്ട്. ചെങ്കല്ലുകൊണ്ടുള്ള ഗുഹയുടെ മുൻവശം കൊത്തുപണികളും ചെയ്‌തിട്ടുണ്ട്. കൂടുതൽ പരിശോധനക്കായി സർക്കാറിനെ അനുമതിക്കായി അപേക്ഷ കൊടുക്കുകയും ചെയ്തു. ഗുഹ കാണാൻ നിരവധി പേർ സ്ഥലത്ത് എത്തുന്നുണ്ട്

Comments
Post a Comment