കൂരാച്ചുണ്ട് പഞ്ചായത്തിലെ തർക്കം വഴിത്തിരിവിൽ



പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം

അവിശ്വാസത്തെ പൊതുസമൂഹത്തിൻ്റെ അംഗീകാരത്തോടെ അതിജീവിക്കുമെന്ന് പ്രസിഡൻ്റ് പോളി കാരക്കട

✒️ ജോബി മാത്യു 
 
കൂരാച്ചുണ്ട്: ഗ്രാമ പഞ്ചായത്തിൽ പ്രസിഡൻറ് പദവിയെച്ചൊല്ലി യുഡിഎഫ് മുന്നണിയിലെ തർക്കം പുതിയ വഴിത്തിരിവിൽ. യുഡിഎഫ് സ്വതന്ത്രൻ ഒ.കെ.അമ്മദ് അവതാരകനായും, സ്വതന്ത്രനായി വി ജയിച്ച അരുൺ ജോസ് അനുവാദകനുമായി അവിശ്വാസ പ്രമേയ നോട്ടിസ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി

നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്ലിം ലീഗിലെ റസീന യൂസഫ്, എൽഡിഎഫ് മുന്നണിയിലെ എൻ.ജെ. ആൻസമ്മ, വിജയൻ കിഴക്കയിൽ മീത്തൽ, കേരള കോൺഗ്രസ് (എം) പാർട്ടിയിലെ വിൽസൺ പാത്തിച്ചാലിൽ, സിനി ഷിജോ എന്നിവരാണ് അവിശ്വാസ പ്രമേയ നോട്ടിസിൽ ഒപ്പിട്ടിരിക്കുന്നത്.

യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ മുന്നണി ധാരണ പ്രകാരം പ്രസിഡന്റ് പദം രാജിവയ്ക്കാത്തതിനാൽ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയെ കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡ ന്റ് കെ.പ്രവീൺകുമാർ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു.

കോൺഗ്രസിന് ഇപ്പോൾ 5 മെംബർമാർ കൂടി നിലവിലുണ്ട്. അവിശ്വാസ പ്രമേയം പാസാകുമെന്നും പരാജയപ്പെടുമെന്നും ഇരുകൂട്ടരും അവകാശവാദം ഉന്നയിക്കുന്നുണ്ട്.സ്വതന്ത്രൻ കൊണ്ടുവന്ന പ്രമേയത്തെ ഇടതുമുന്നണി അനുകൂലിക്കുകയാണു ചെയ്ത‌ത്.

ഡിസിസിയും മുസ്ലിം ലീഗ് ജില്ലാ നേതൃത്വവും ചർച്ച തുടരുന്ന തിനിടെയാണ് മുൻ പ്രഖ്യാപന പ്രകാരം ഇന്നലെ മുസ്ലിം ലീഗ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്.

15 ദിവസത്തിനകം അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ മെംബർമാരുടെ യോഗം ചേരും.

അവിശ്വാസ പ്രമേയത്തെ കൂരാച്ചുണ്ടിലെ പൊതുസമൂഹത്തിന്റെ അംഗീകാരത്തോടെ അതിജീവിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി