നമ്പികുളം ടൂറിസ്‌റ്റ്‌ കേന്ദ്രം റോഡ് ശ്രമദാനമായി നന്നാക്കി നാട്ടുകാർ



✒️ജോബി മാത്യു 

കൂരാച്ചുണ്ട് : ജില്ലയിലെ പ്രധാന ടൂറിസ്റ് കേന്ദ്രമായ കാറ്റുള്ളമല നമ്പികുളം വ്യൂ പോയിൻറെ റോഡ് നാട്ടുകാരുടെ നേതൃതത്തിൽ ശ്രമദാനമായി നന്നാക്കി  8 മീറ്റർ വീതിയുള്ള റോഡാണിത്

കോൺക്രീറ്റ് പാതയ്ക്കു ശേഷം തൊട്ടിയിൽ താഴെ മുതൽ നമ്പുകുളം വ്യൂ പോയൻ്റ് വരെ 
 2 കിലോമീറ്ററോളം ദൂരം പാൽ വീതികൂട്ടിയാണ് വ്യത്തിയാക്കിയത് സമുദ്ര നിരപ്പിൽ നിന്നും 2400 അടിയോളം ഉയരത്തിൽ വിനോര സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഈ വ്യൂ പോയിന്റ്, 8 മീറ്റർ റോഡ് പല ഭാഗങ്ങളിലും ഇപ്പോൾ 3 മീറ്റർ മാത്രമാണു സഞ്ചാരയോഗ്യമായ പാതയുള്ളത് .കയറ്റമുള്ള റോഡിന് വീതി  കുറവായതിനാൽ രണ്ടു വാഹനങ്ങൾ ഒരേ സമയം സഞ്ചരിക്കാൻ പ്രയാസമാണ്. വാഹനങ്ങൾ പലപ്പോഴും അപകടത്തിൽ പെടുന്നുണ്ട് ടൂറിസ്റ്റു‌കളുടെ ഒട്ടേറെ വാഹനങ്ങൾ ഈ റൂട്ടിലൂടെ സഞ്ചരിക്കുന്നതാണ്. ജലജീവൻ പദ്ധതി പൈപ്പിടുന്ന പ്രവ്യത്തി കൂടി ആരംഭിച്ചാൽ വാഹന ഗതാഗതം ദുഷ്‌കരമാകും. പഞ്ചായത്ത് 8 മീറ്റർ വീതിയിൽ റോഡ് നിർമാണം പൂർത്തീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

പഞ്ചായത്ത് പ്രസിഡൻ്റ് പോളികാരക്കട, ലിഞ്ചു എസ്‌തപ്പാൻ, ലിജിന കാരാട്ട്, ബെന്നി പുന്നമറ്റത്തിൽ, ദേവസ്യക്കൂട്ടി, ഹണി പുന്നമറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി