കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ ഓഫീസിൽ അതിക്രമിച്ച് കടന്ന് ഡ്യൂട്ടി മാസ്റ്ററെ ബന്ദിയാക്കാൻ ശ്രമം; അതിഥി തൊഴിലാളി പിടിയിൽ



കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ ഡ്യൂട്ടി മാസ്റ്ററെ ബന്ദിയാക്കാൻ ശ്രമിച്ച അതിഥി തൊഴിലാളി പിടിയിൽ. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. യാത്രക്കാരും ജീവനക്കാരുംസംഭവം. യാത്രക്കാരും ജീവനക്കാരും സമയോചിതമായി ഇടപെട്ടതിനാലാണ് ഡ്യൂട്ടി മാസ്റ്റർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.

സ്റ്റേഷനിലെത്തിയ മധ്യവയസ് തോന്നിക്കുന്ന ഒരാൾ പെട്ടെന്ന് ഓഫീസിൽ കയറി വാതിലടച്ച് വനിതാ ഡ്യൂട്ടി മാസ്റ്ററെ ബന്ദിയാക്കാൻ ശ്രമിച്ചു. ഡ്യൂട്ടി മാസ്റ്റർ ബഹളം വെച്ചതോടെ പെട്ടെന്ന് തന്നെ ഓഫീസിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും യാത്രക്കാരും ഓട്ടോ തൊഴിലാളികളും ചേർന്ന് ഇയാളെ പിടിച്ചുമാറ്റി കീഴ്പെടുത്തി. ഇതിനിടയിൽ രണ്ട് പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.

അക്രമം നടത്തിയയാൾ ഒഡീഷ സ്വദേശിയാണെന്നാണ് സൂചന. റെയിൽവേ പോലീസും കൊയിലാണ്ടി പോലീസും സ്ഥലത്തുണ്ട്. നിലവിൽ ഇയാൾ അക്രമാസക്തനാണ്. ഇയാളെ ചോദ്യം ചെയ്തതാൽ മാത്രമേ എന്തിനാണ് അക്രമം നടത്തിയതെന്നും മറ്റമുള്ള കാര്യങ്ങൾ വ്യക്തമാവുകയൂള്ളൂ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി