താമരശ്ശേരി .. കൂരാച്ചുണ്ട്... പേരാമ്പ്ര . കെഎസ്ആർടിസി മലയോര ബസ് സർവീസ് നിർത്താൻ ഗൂഢനീക്കമെന്നു പരാതി



സമയക്രമം പാലിക്കാത്ത ബസുകൾക്കെതിരെ നടപടി വേണമെന്നു നാട്ടുകാർ

✒️ ജോബി മാത്യു 

കൂരാച്ചുണ്ട്: മലയോര മേഖലയെ ബന്ധിപ്പിച്ച് 30 സർവീസ് നടത്തുന്നതും മികച്ച വരുമാനം ഉണ്ടായിരുന്നതുമായ കെഎസ്‌ആർടിസി ബസ് നിർത്തലാക്കാൻ ഗുഢനീക്കമെന്നു പരാതി. താമരശ്ശേരി തലയാട് - കല്ലാനോട്- കൂരാച്ചുണ്ട് -കുളത്തുവയൽ - പേരാമ്പ്ര റൂട്ടിൽ ഓടുന്ന കെഎസ്‌ആർടിസി ബസിനു തൊട്ടു മുൻപ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത് വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഈ കെഎസ്‌ആർടിസി സർ വീസിനു തൊട്ടുമുൻപ് സ്വകാര്യ
ബസുകൾ കൂരാച്ചുണ്ടിൽ നിന്നു പേരാമ്പ്രയിലേക്ക് ഓടുന്നതാണ് പ്രശ്നം.

വൈകിട്ട് തലയാട് നിന്നു കെഎസ്‌ആർടിസി ബസ് 6.10ന് പോകുന്നതിനു മുൻപേ തന്നെ 6.20ന് പോകേണ്ട ബസ് സർവീസ് നടത്തുന്നതും പ്രശ്ന‌മാണ്
പേരാമ്പ്ര, നന്മണ്ട ആർടിഒ ഓഫിസുകളുടെ പരിധിയിലെ മേഖലയാണിത്.

ആർടിഒ അനുവദിച്ച സമയക്ര മം പാലിക്കാത്ത ബസുകൾക്ക് എതിരെ അധികൃതർ ശക്‌തമായ നടപടി സ്വീകരിക്കണമെന്നും നാ ട്ടുകാർ ആവശ്യപ്പെട്ടു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി