പെരുവണ്ണാമൂഴി - ചക്കിട്ടപാറ റോഡിലെ തൂണുകൾ വീണ്ടും മാറ്റിത്തുടങ്ങി
✒️ ജോബി മാത്യു
ചക്കിട്ടപാറ: പെരുവണ്ണാമൂഴി ചിക്കിട്ടപാറ റോഡിൽ കെ എസ് ഇ ബി സ്‌ഥാപിച്ച ഉപയോഗ രഹിതമായ ലോഹത്തുണുകൾ നീക്കം ചെയ്യുന്ന പ്രവൃത്തി പുനരാരംഭിച്ചു. മലയോര ഹൈവേ പ്രവൃത്തിക്ക് വേണ്ടി 56 തൂണുകൾ പിഴുതു മാറ്റാൻ സമരം ചെയ്ത പൊതുപ്രവർത്തകൻ രാജൻ വർക്കിയോടു കെആർഎ ഫ്ബിയും കെഎസ്ഇബിയും പകരം വീട്ടുന്നതായി ജനുവരി 1ന് മനോരമ വാർത്ത നൽകിയതിനെ തുടർന്ന് ഇന്നലെയാണ് തൂൺ നീക്കം ചെയ്യൽ വീണ്ടും തുടങ്ങിയത്
41 തൂണുകൾ പിഴുതു മാറ്റിയ ശേഷം ദിവസങ്ങളായി പ്രവൃത്തി മുടങ്ങിയിരുന്നു. പെരുവണ്ണാമൂഴി മേഖലയിലെ 8 തൂണുകൾ കൂടി മാറ്റാനുള്ള പ്രവൃത്തി തിങ്കളാഴ്ച്ച പൂർത്തീകരിക്കും സമരക്കാരൻറെ വീട്ടിലേക്കുള്ള വഴി തുടങ്ങുന്ന മേഖലയിലെ തൂൺ ഇന്നലെ പിഴുതുമാറ്റി തൂൺ മാറ്റിയതോടെ താൽക്കാലികമായി വഴി നിർമിച്ച് നൽകി വീട്ടിലേക്ക് സഞ്ചരിക്കാൻ സാധിക്കും.

Comments
Post a Comment