കൂരാച്ചുണ്ട് പഞ്ചായത്തിൽ അവിശ്വാസ പ്രമേയം നാളെ




ഇരുമുന്നണികൾക്കും നിർണായകം

✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ പോളി കാരക്കടയ്ക്ക് എതിരെ മുസ്‌ലിം ലീഗ് സ്വതന്ത്രൻ ഒ.കെ.അമ്മദ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ നാളെ രാവി ലെ 10.30ന് കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതി യോഗം നടക്കും.

13 അംഗ ഭരണസമിതിയിൽ സിപിഎം, ലീഗ്, സ്വതന്ത്രൻ ഉൾപ്പെടെ 7 പേരുടെ പിന്തുണയോടെയാണ് അവിശ്വാസത്തിന് നോട്ടിസ് നൽകിയത്. കോൺഗ്രസി ന് 6 മെംബർമാർ ഉള്ളതിൽ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയെ പാർട്ടിയിൽ നിന്നു കഴിഞ്ഞ 14ന് സസ്പെൻഡ്
ചെയ്തിരുന്നു. 5 മെംബർമാർക്ക് അവിശ്വാസ പ്രമേയം സംബന്ധിച്ച് ഡിസിസി നിർദേശം ഇന്നു നൽകുമെന്ന് അറിയുന്നു.

എൽഡിഎഫിന്റെ 4 മെംബർമാരിൽ 2 പേർ സിപിഎമ്മും 2 കേരള കോൺഗ്രസ് (എം) മെംബർമാരും ആണ്. സ്വതന്ത്രനായി വിജയിച്ച അരുൺ ജോസും നിലവിലെ പ്രസിഡന്റിൽ അവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്ലിം ലീഗിലെ നിലവിലെ വൈസ് പ്രസിഡൻ്റ് റസീന യൂസഫും ലീഗ് സ്വതന്ത്രനും ഉൾപ്പെടെ 7 പേരുടെ പിന്തുണ ഉള്ളതായി എൽഡിഎഫ്, മുസ്ലിം ലീഗ് മെംബർമാർ പറയുന്നു. കേരള കോൺഗ്രസ് (എം) മെംബർമാർക്കു അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർട്ടി വിപ്പ് നൽകും.

പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോൺസൺ താന്നിക്കൽ എന്നിവരുമായി ഡി സിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ, എം.കെ. രാഘവൻ എംപി എന്നിവർ ഇന്നലെ വീണ്ടും ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. മുസ്ല‌ിം ലീഗിന് പഞ്ചായത്ത് പ്രസിഡന്റ്റ് സ്ഥാനം വിട്ടുനൽകില്ലെന്നും കോൺഗ്രസിലെ മറ്റൊരു അംഗത്തിനു വേണ്ടി പിൻമാറാമെന്നും പോളി കാരക്കട കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നാണു സൂചന.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി