വൈവിധ്യമാർന്ന കണ്ടുപിടിത്തങ്ങളുടെ പുത്തൻ വാതായനം തുറന്ന് കൂരാച്ചുണ്ടിലെ യുവശാസ്ത്രജ്ഞൻ
✒️നിസാം കക്കയം
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ യുവശാസ്ത്രജ്ഞൻ ജോബിൻ അഗസ്റ്റിന്റെ പണിപ്പുരയിൽ നിന്ന് പുറത്തിറങ്ങുന്നത് കാർഷികയന്ത്രങ്ങളുടെ നീണ്ടനിരയാണ്. ചെലവുകുറഞ്ഞ രീതിയിൽ ഏറ്റവും ഉപകാരപ്രദമാകും വിധം അൻപതിലധികം യന്ത്രങ്ങളാണ് ജോബിൻ കണ്ടുപിടിച്ചത്.
പന്ത്രണ്ട് വർഷങ്ങൾക്കുമുൻപ് ബിരുദാനന്തര ബിരുദകാലത്താണ് കൈകൊണ്ട് എറിഞ്ഞുപറത്താൻ പറ്റുന്ന ചെറിയ ആളില്ലാവിമാനത്തിന് ജോബിൻ രൂപംകൊടുത്തത്. അത് ശ്രദ്ധനേടിയതോടെ നിത്യജീവിതത്തിൽ ഉപയോഗപ്രദമായ ഉപകരണങ്ങൾ കുറഞ്ഞചെലവിൽ നിർമിക്കാൻ തുടങ്ങി. തുടർന്നാണ് കാർഷിക സംസ്ക്കാരത്തിൻ്റെ അഭിവൃദ്ധിക്കായി തൻ്റെ ഗവേഷണങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആശയത്തിലേക്ക് മാറുന്നത്.
ജാതിപത്രി, കൊപ്ര തുടങ്ങി എല്ലാവിധ കാർഷിക ഉത്പന്നങ്ങളും ഉണക്കാൻപറ്റുന്ന മൾട്ടിപർ പ്ലസ് ഡ്രയർ, കോഴിക്കുഞ്ഞുങ്ങൾക്ക് ചൂടുകൊ ടുക്കുന്ന അതിനൂതന ടെക്നോളജി ഉപയോഗിക്കുന്ന ഇൻഫ്രാറെഡ് ബ്രൂഡറുകൾ, കാട്ടുമൃഗങ്ങളിൽനിന്ന് വിളകളെ സംരക്ഷിക്കാൻ ഉപയോഗിക്കാവുന്ന വൈദ്യുതവേലിക്കുവേണ്ട ഓട്ടോമാറ്റിക് ആൻഡ് സെമി ഓട്ടോമാറ്റിക് എനർജയിസറുകൾ, കോഴിഫാമിലെ ചകിരിച്ചോറ് വിരിക്കുന്നതിനും ഇളക്കുന്നതും കൂട്ടുന്നതിനും ഉപയോ ഗിക്കാൻപറ്റുന്ന മൾട്ടിപർപ്പസ് പൗൾട്രി ഫാം ട്രോളി, മിക്സർ മെഷീൻ, സ്റ്റോപർ മെഷീൻ, ഇൻഡ സ്ട്രിയൽ ഹെവി ഡ്യൂട്ടി ഫാൻ തുടങ്ങി ഒട്ടേറെ യന്ത്രങ്ങൾ ജോബിൻ നിർമിച്ചിട്ടുണ്ട്.
കർഷകകുടുംബങ്ങൾക്ക് ഉപകാരപ്രദമാകുന്ന ഡയറിന് ആവശ്യക്കാർ കൂടിയതോടെ വ്യത്യസ്ത വലുപ്പത്തിലുള്ള മോഡലുകൾ വ്യത്യസ്ത ക്രമീകരണങ്ങളോടെ വികസിപ്പിച്ചിട്ടുണ്ട്. കോഴിഫാമുകളിലെ ജോലിഭാരം നാലിലൊന്നായി ചുരുക്കുന്ന ട്രോളി മെഷിനും ശ്രദ്ധേയമാണ്. ലീറ്റർ ഇളക്കാൻ സാധിക്കുന്നതിനൊപ്പം തീറ്റച്ചാക്ക് ചുമന്നുകൊണ്ടുപോകുന്ന ഫാം ട്രോളിയായും ഇതുപയോഗപ്പെടുത്താൻ സാധിക്കും.
2014-ൽ ചെന്നൈ ലയോള കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദവും, കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽനിന്ന് മെഷീൻ ഡിസൈനിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ ജോബിൻ 2015 മുതൽ 19 വരെ ഉള്ളിയേരി എം.ഡിറ്റ് എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ്റ് പ്രൊഫസർ ആയിരുന്നു. പിന്നീട് ഗവേഷണങ്ങൾക്ക് കൂടുതൽ സമയം മാറ്റിവെക്കുന്നതിനായി അധ്യാപനത്തോട് വിടപറഞ്ഞു.
2019-ൽ ഡ്രീംലിഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം രൂപവത്കരിച്ചു. ഇതിലൂടെയാണ് ഉപകരണങ്ങളുടെ വിപണനം നടത്തുന്നത്.
'ലാബിലേക്ക് സ്വാഗതം'
സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് സയൻസ് സംബന്ധമായ സംശയദൂരീകരണത്തിനും ജോബിൻ സമയംകണ്ടെത്തുന്നു. വിദ്യാർഥികൾ ക്ക് ആധുനികരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ലാബ് സന്ദർശിക്കാനും അവയെ സംബന്ധി ച്ച് പറഞ്ഞുകൊടുക്കാനും ജോബിൻ സമയം കണ്ടെത്താറുണ്ട്. തികച്ചും സൗജന്യമായാണ് ലാബ് സന്ദർശനത്തിന് അവസരം നൽകുന്നത്.
അറിവ് പകർന്നുകൊടുക്കാനും സംരംഭകനെന്ന നിലയിൽ കുറച്ചുപേർക്കെങ്കിലും ജോലിനൽ കാനും സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കർഷ കനായ പാലത്തുംതലക്കൽ ജോയിയുടെയും, ബീനയുടെയും മകനായ ജോബിൻ പറയുന്നു.
ഇവ എലിസബത്ത്, മില എന്നിവരാണ് ജോ ബിൻ-ആർലിൻ ദമ്പതിമാരുടെ മക്കൾ. ഫോൺ: 9207043415.



Comments
Post a Comment