മലയോര കുടിയേറ്റഗ്രാമം ഉത്സവഛായയിൽ: ഫാ. വട്ടുകുളം ഫുട്ബോൾ ടൂർണമെന്റിന് നാളെ തുടക്കം



കൂരാച്ചുണ്ട്: കേരളത്തിലെ ആദ്യത്തെ റൂറൽ സ്റ്റേഡിയമായ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടക്കുന്ന 39മത് ഫാ. ജോർജ് വട്ടുകുളം മെമ്മോറിയൽ ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കി. നാളെ വൈകിട്ട് 4.30ന് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ 
റെമീജിയോസ് ഇഞ്ചനാനിയിൽ 11 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. വിശിഷ്ടാതിഥികളെ പള്ളിമേടയിൽനിന്ന് ഘോഷയാത്രയോടെ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. 

വിജയികൾക്ക് ഫാ. ജോർജ് വട്ടുകുളം സ്മാരക എവറോളിംഗ് ട്രോഫിയും 1 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. 
റണ്ണേഴ്സ് അപ്പിന് അഗസ്തി അബ്രാഹം കടുകന്മാക്കൽ സ്മാരക എവറോളിംഗ് ട്രോഫിയും 50001 രൂപയുമാണ് സമ്മാനം. മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾക്ക് നിരവധി വ്യക്തിഗത 
സമ്മാനങ്ങളുമുണ്ട്. 

സമാപന ദിവസമായ ഫെബ്രുവരി 2ന് ഇന്ത്യൻ ഫുട്ബോളിന്റെ 
കറുത്തമുത്ത് സാക്ഷാൽ ഐഎം വിജയൻ അതിഥിയായെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണത്തെ ടൂർണമെന്റിന്. 
കല്ലാനോട് പള്ളി വികാരി ഫാ. ജിനോ ചുണ്ടയിൽ രക്ഷാധികാരിയായ കമ്മിറ്റിയാണ് ടൂർണമെന്റിന് ചുക്കാൻ പിടിക്കുന്നത്. പ്രവേശനം പാസ്സ് മൂലം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി