പേരാമ്പ്രയിൽ കണ്ടെത്തിയ ഗുഹ മഹാ ശിലാവശിഷ്ടങ്ങൾ വെളിച്ചം വീശുന്നത് ചരിത്രത്തിൻ്റെ ഉള്ളറകളിലേക്ക്




✒️കെ.ടി ബാലകൃഷ്ണൻ സനോര

പേരാമ്പ്ര: പേരാമ്പ്രക്കടുത്ത് ചേനോളിയിൽ ഒറ്റ പുരയ്ക്കൽ കണ്ടെത്തിയ മഹാശിലാവശിഷ്ടങ്ങൾ ചരിത്രത്തിൻ്റെ ഉള്ളറകളിലേക്കാണ് വെളിച്ചം വീശുന്നത്. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയത്തിലെ ആർക്കിയോളജിസ്റ്റ് കൃഷണ രാജും സംഘവും ചേനോളിയിൽ കണ്ടെത്തിയ മൂന്ന് അറകളിൽ രണ്ടാമത്തേതും തുറന്നു പരിശോധനാ വിധേയമാക്കുകയാണ്..ആദ്യത്തെ ഗുഹയിൽ നിന്ന് 2500 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നവർ പരേതരെ അടക്കം ചെയ്യാനും, അവർ വിശ്വസിച്ചിരുന്ന പുനർജന്മ കാലത്ത് പരേതർക്കായി ഉപയോഗിക്കാനായി ചെങ്കൽ ഗുഹക്കുള്ളിൽ നിക്ഷേപിച്ചിരുന്ന,പാത്രങ്ങൾ, ഇരുമ്പ് ആയുധങ്ങൾ, കല്ലിൽ കൊത്തിയെടുത്ത ബെഞ്ച്, അടുപ്പ്, ഇരുമ്പ് കൊളുത്ത് ' രണ്ടാമത്തെ ഗുഹയിൽ കണ്ടെത്തിയ മനുഷ്യ എല്ലിൻ കഷണങ്ങൾ എന്നിവ സമഗ്ര പഠനത്തിനായി വിധേയമാക്കും.
3000 ത്തിനും 1500 നും ഇടയിലുള്ള മഹാശിലായുഗത്തിലേതാണ് കല്ലറകൾ. 2500 വർഷം എന്നതാണ് നിഗമനം. ഇരുമ്പിൻ്റെ ഉപയോഗം കൂടി ഉള്ളതാണ് ഈ കാലഘട്ടം. ചേനോളിയിൽ അന്ന് ജീവിച്ചിരുന്ന ജനവിഭാഗത്തിൻ്റെ ജനിതകൾകൂടി പഠന വിധേയമാക്കേണ്ടിയിരിക്കുന്നു.

നമ്മുടെ ആദിമ മനുഷ്യർ മെഡിറ്ററേനിയൻ മേഖലയിൽ നിന്നും കുടിയേറി വന്ന നാടോടി കളും, കൃഷിക്കാരും വണിക്കുകളുമാണ് . കർണ്ണാടകത്തിലെ കനറാ ഭാഗത്ത് അവർക്ക് സാമ്യമായ ഭാഷയും. ആചാരങ്ങളും ഇന്നും കാണാവുന്നതാണ്. മലബാറിൽ മാത്രം കണ്ടുവരുന്ന ഇത്തരം ചെങ്കല്ലറകൾ കാനറവരെ വ്യാപിച്ചിട്ടുണ്ട്.

ഇതോടനു ബന്ധിച്ച് മുന്നോട്ട് വെക്കാനുള്ള വാദം ജൈനമതവിശ്വാസികളായിരിക്കാം ചേനോളിയിലെ ആദിമർ എന്നതാണ്. കൃഷി മുഖ്യതൊഴിലും വ്യാപാരം ഉപതൊഴിലുമായി സ്വീകരിച്ചിരുന്നവർ ജലാശയങ്ങൾക്ക് സമീപം ജീവിക്കുകയും തങ്ങളുടെ പരേതരെ അടക്കം ചെയ്യാൻ കാഠിന്യമുള്ള ഇത്തരം ചെങ്കൽ ഗുഹകൾ നിർമ്മിക്കുകയും ചെയ്തതായിരിക്കാം.

മലബാർ മേഖലയിൽ വയനാട്, കോഴിക്കോട് 'കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ജൈനമതസങ്കേതങ്ങൾ ധാരാളം ഉണ്ടായിരുന്നു . B .C .5 -ാം നൂറ്റാണ്ടിലാണ് ജൈനമത രൂപീകരണവും വ്യാപനവും നടന്നത്. ചേനോളി ഒറ്റ പുരയ്ക്കൽ കണ്ടെത്തിയ കട്ടി കൂടിയ ലാറ്ററേറ്റ് ശിലയിലാണ് അറകൾ കണ്ടെത്തിയത്. ഇതിന് താഴെയുള്ള ജലാശയം പോലുള്ള ഭാഗം പള്ളിയറ പൊയിൽ ആണ്. സമീപങ്ങളിൽ പള്ളി എന്ന ഒരു പേരും ഉള്ള സ്ഥലമില്ലെങ്കിലും"പള്ളിയറ എന്നതിന്ന് പള്ളികൊള്ളുന്ന ( ശയിക്കുന്ന ) അറകൾക്ക് താഴെയുള്ള പൊയിൽ എന്നാകാം. സമാനമാന്ന് കാന്തല്ലൂരിലെ മേശ കല്ലറ പോലുള്ള "മുനിയറകൾ " എന്ന പദവും സംസ്കരണ രീതികളും.

മറ്റൊര് വാദം മുന്നോട്ട് വെക്കാനുള്ളത് നമ്മുടെ നാട്ടിൽ ജൈനമതക്കാർ താമസിച്ചിരുന്നു എന്നതാണ്. ഇവിടെ പല വീടുകൾക്കും "ഹള്ളി " എന്ന കർണ്ണാടക പദം ദ്യോതിപ്പിക്കുന്ന കപ്പള്ളി, മമ്പള്ളി, കമ്മിളി, മേപ്പള്ളി എന്നിങ്ങനെയുള്ള സ്ഥല പേരുണ്ട്.

മറ്റൊന്ന് ചേനോളിയിലെ അണിയനല്ലൂര് ക്ഷേത്രം പഴ കാലത്ത് ജൈന ക്ഷേത്രമായിരുന്നു എന്ന സൂചന കലിക്കറ്റ് സർവ്വകലാശാലാ ചരിത്ര മേധാവി യായിരുന്ന ഡോ: ജോർജ് ഓണാ ക്കൂറിൻ്റെ പഠനങ്ങളിലും കാണാം. ഒരു ആഴ്ച കൂടി ഇവിടെ ഉത്ഖനനം തുടരും.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി