കൂരാച്ചുണ്ട് ആധുനിക വാതകശ്‌മശാന നിർമ്മാണം ബന്ധപ്പെട്ട രേഖകൾ പഞ്ചായത്ത് സമർപ്പിക്കാത്തതിനാൽ ടെണ്ടർ നടക്കുന്നില്ല;ജനകീയ സമരസമിതി പ്രക്ഷോഭത്തിന്
കൂരാച്ചുണ്ട് ആധുനിക വാതകശ്‌മശാന നിർമ്മാണം ബന്ധപ്പെട്ട രേഖകൾ പഞ്ചായത്ത് സമർപ്പിക്കാത്തതിനാൽ ടെണ്ടർ നടക്കുന്നില്ല
കൂരാച്ചുണ്ട് :അവഗണനയ്ക്കെതിരെ സമരസമിതി ജനകീയ പ്രക്ഷോഭത്തിലേക്ക്
ഹൈക്കോടതി വിധിയനുസരിച്ച്കേരളസർക്കാർ കിഫ്‌ബി മുഖേന കൂരാച്ചുണ്ട് പഞ്ചായത്തിലെ നിർദ്ദിഷ്ഠ ശ്‌മശാന ഭൂമിയിൽ ആധുനിക വാതകശ്‌മശാനം നിർമ്മിക്കുന്നതിന് രണ്ടരക്കോടിയോളം രൂപ (2.32602024) അനുവദിച്ച് ഭരണാനുമതി നൽകിക്കൊണ്ട് 28-11-2024 ഉത്തരവ് പുറപ്പെടുവിക്കുകയും ബാലുശ്ശേരി MLA കെ.എം. സച്ചിൻദേവ് പത്രങ്ങളിലൂടെ വാർത്ത പ്രസദ്ധീകരിക്കുകയും ചെയ്തെങ്കിലും ടെണ്ടർ - നടപടികൾ മനഃപൂർവ്വം പഞ്ചായത്ത് സ്വീകരിക്കുന്നില്ല. സക്കാർ സ്ഥാപനമായ ഇംപാക്ട‌് കേരളയുടെ മേൽനോട്ടത്തിൽ ടെണ്ടർ നടപടികൾ സ്വീകരിക്കുന്നതിന് പഞ്ചായത്തിൽ നിന്നും ബിൽഡിങ്ങ് പെർമിഷൻ ജില്ലാകളക്‌ടർ, റവന്യൂവകുപ്പ്, പൊല്യൂഷൻ കൺട്രോൾ ബോർഡ്, ഫയർസർ വ്വീസ് ഇലക്ട്രിക്കൽ തുടങ്ങിയ വകുപ്പ് ഓപീസുകളിൽ നിന്നുമുള്ള NOC രേഖകൾ പഞ്ചായത്ത് വാങ്ങി ഇംപാക്ട്ട് കേരളലിമിറ്റഡിന്ന് സമർപ്പിക്കണം. പ്രസ്‌തുത രേഖകൾ ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും വാങ്ങുന്നതിന് മനഃപൂർവ്വം വീഴ്‌ച വരുത്തി പദ്ധതി നടപ്പാക്കാതിരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ജനകീയ സമരസമിതി ഭാരവാഹികൾ ആരോപിച്ചു.
മേൽ രേഖകൾലഭിച്ചെങ്കിൽ മാത്രമെ ടെണ്ടർ നടപടി സ്വീകരിക്കാനാവൂ എന്ന് കാണിച്ച് ഇംപാക്ട‌് കേരളയിൽ നിന്നും 1-6-2024 സമരസമിതിക്ക് കത്ത് ലഭിച്ചിരുന്നു. 17-12-2024ന് ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ രേഖകൾ പഞ്ചായത്ത് സമർപ്പിച്ചില്ലായെന്ന് അറിയിച്ചു. ഇക്കാര്യങ്ങൾ അറിയിച്ച് കൊണ്ട് പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും 18-12-2024 നിവേദനങ്ങൾ നേരിൽകണ്ട് സമർപ്പിക്കുകയും ചെയ്തു വെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്.
പഞ്ചായത്ത് പ്രാധാന്യം ഏറ്റവും നൽകി അടിയന്തിരമായി നടപ്പിലാക്കേണ്ട മേൽ ജനകീയ പദ്ധതിയാണ് പൊതുശ്‌മശാനം. നീണ്ട നാൽപത് കൊല്ലങ്ങളായി പൊതുജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നതും അനിവാര്യമായതും ജനകീയ സമരസമിതി നിരന്തരമായ സമ്മർദ്ധങ്ങൾ നടത്തിയുമാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. പഞ്ചായത്തിൻ്റെ അനാസ്ഥമൂലം പദ്ധതി നഷ്‌ടപ്പെടുത്താൻ അനുവദിക്കുകയില്ല എന്ന് ഭാരവാഹികൾ അറിയിച്ചു.
ജനകീയസമരസമിതി എല്ലാ വാർഡ് കമ്മറ്റികളും വിളിച്ച് ചേർത്ത് കോളനികളിലും പഞ്ചായത്തിലുടനീളം പ്രചരണം നടത്തി വിപുലമായ യോഗം നടത്തി പ്രക്ഷോപത്തിന് രൂപം കൊടുക്കുന്നതാണെന്ന് ഭാരവാഹികളായ അശോകൻ കുറുങ്ങോട്ട്, ബാലകൃഷ്‌ണൻ കുറ്റ്യാപ്പുറത്ത്, ഒഡി തോമസ്, ഷിബു ജോർജ് കട്ടക്കൽ എന്നിവർ അറിയിച്ചു.

Comments
Post a Comment