ചക്കിട്ടപാറ ;പൂഴിത്തോട് മേഖലയിൽ വീണ്ടും കാട്ടാന; കൃഷി നശിപ്പിച്ചു



തൂക്ക് സൗരവേലി ഉടൻ സ്‌ഥാപിക്കണമെന്നു കിഫ

✒️ ജോബി മാത്യു 

ചക്കിട്ടപാറ:  ചക്കിട്ടപാറ
പഞ്ചായത്തിൽ 4-ാം വാർഡിലെ പൂഴിത്തോട് ആലമ്പാറ മേഖലയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചു. കുംബ്ലാനിക്കൽ പുഷ്പ മത്തായിയുടെ തെങ്ങ്, കമുക് എന്നിവയാണ് നശിപ്പിച്ചത്.

മാസങ്ങളായി ആലമ്പാറ മേഖലയിൽ വന്യമൃഗ ശല്യത്തിൽ കർഷകർ പൊറുതിമുട്ടുകയാണ്. വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വനം വകുപ്പ് ആലമ്പാറയിൽ അനുവദിച്ച തൂക്കു സൗരവേലി നിർമാണം ഉടൻ തുടങ്ങണമെന്നും പട്രോളിങ്ങിന് കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും കിഫ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ബോബൻ വെട്ടിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മനോജ് കുംബ്ലാനിക്കൽ, തങ്കച്ചൻ കുമ്പുക്കൽ, ജോസുകുട്ടി മാ ങ്ങാട്ട്. സണ്ണി ആയിത്തമറ്റം, ബെന്നി നീണ്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി