കട്ടിപ്പാറയിൽ മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി.
കുഞ്ഞി മൊയ്തീന്റെ പരാതി പ്രകാരം റിട്ട. എസ്.ഐ കാവുംപുറം അബ്ദുറഹ്‌മാൻ, ബന്ധുക്കളും പ്രദേശവാസികളുമായ നവാസ് റഹമാൻ, ഉബൈദ്, പൊന്നൂട്ടൻ, ഷാമിൽ എന്നിവർക്കെതിരെ താമരശ്ശേരി പൊലീസ് കേസ് എടു ത്ത് അന്വേഷണം ഊർജിതമാക്കി. പ്രതികൾ എല്ലാവരും ഒളിവിലാണ്. ഞായറാഴ്ച പകലാണ് ആളുകൾ നോക്കി നിൽക്കെ സംഘം കുഞ്ഞിമൊയ്തീനെ കെട്ടിയിട്ടു മർദിച്ചത്. രണ്ടര മാസത്തെ ജയിൽ വാ
സത്തിനു ശേഷം വെള്ളിയാഴ്ച കോടതിയിൽ നിന്നു ജാമ്യം നേടി പുറത്തിറങ്ങിയ കുഞ്ഞി മൊയ്തീൻ താമരശ്ശേരി ആറ്റു സ്‌ഥലത്തു താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു.
ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ഇവിടെ അന്വേഷിച്ചെത്തിയ പ്രതികൾ മർദിക്കുകയും കഴുത്തിൽ പിടിച്ച് ശ്വാസംമുട്ടിക്കുകയും ചെയ്തെന്നും കുതറി മാറിയതു കൊണ്ടാണ് രക്ഷപ്പെട്ടതെന്നും കുഞ്ഞുമൊയ്തീൻ പൊലീസിൽ മൊഴി നൽകി.
തന്നെ ബലമായി ജീപ്പിൽ കയറ്റി തോർത്തുകൊണ്ട് കൈകൾ കൂട്ടി കെട്ടി പ്രതികളുടെ നാടായ കാവുംപുറം അയ്യാറെട്ട് എന്ന സ്‌ഥലത്ത് എത്തിച്ച് വഴിയരികിലെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ വാർഡ് മെംബർ കെ.ജി.ഗീത ആവശ്യപ്പെട്ടതോടെയാണ് കെട്ടഴിച്ചു വിട്ടത്. കുഞ്ഞിമൊയ്തീൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടിയ ശേഷം സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.
സിപിഎം മലപുറം ലോക്കൽ കമ്മിറ്റി അംഗമാണ് അബ്ദുറഹ്‌മാൻ.
കഴിഞ്ഞ നവംബർ 8 നാണ് യുവതിയുടെ പരാതി പ്രകാരം താമരശ്ശേരി പൊലിസ് എടുത്ത കേസിൽ കുഞ്ഞിമൊയ്തീൻ റിമാൻഡിലായത്. താമരശ്ശേരി എസ്ഐ ആർ.സി. ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് പ്രതികൾക്കു വേണ്ടി തിരച്ചിൽ തുടങ്ങി.

Comments
Post a Comment