എങ്ങനെ തോന്നിയടോ...സ്വന്തം ഉമ്മായെ വെട്ടിക്കൊല്ലാൻ; അതും ട്യൂമറിന്റെ വേദനയിൽ പുളയുമ്പോൾ





  ശരീരത്തിൽ വളരുന്ന മാരക രോഗമുണ്ടാക്കുന്ന വേദന, മരുന്നിൻ്റെ ക്ഷീണം, ലഹരിക്കടിമായായ ഏക മകനെ കുറിച്ചുള്ള ചിന്തകൾ, സാമ്പത്തിക പ്രതിബന്ധത ഓർത്തുള്ള നിരാശ, മറ്റൊരാളുടെ വീട്ടിൽ കഴിയേണ്ട ഗതികേട് ഓർത്തുകൊണ്ടുള്ള കണ്ണുനീർ...ഇങ്ങനെ തുടങ്ങി താമരശ്ശേരി പുതുപ്പാടിയിൽ ഇന്ന് വൈകുന്നേരത്തോടെ മകന്റെ കത്തിക്ക് ഇരയായ സുബൈദയുടെ ഇന്ന് ഉച്ചവരെയുള്ള ചിന്ത ഇതൊക്കെയായിരുന്നു...

എന്നാൽ, ഏക മകൻ ആഷിഖിന്റെ ക്രൂരതക്കിരയായി തറയിൽ പിടഞ്ഞു മരിച്ചതോടെ എല്ലാ വേദനകളും മറന്ന് അവർ യാത്രയായയി. അല്ലെങ്കിലും ഇങ്ങനെയൊരു ക്രൂരനായ മകനും ഇത്രയേറെ വേദനാജനകമായ രോഗവും ഉള്ള ഈ ലോകത്ത് സുബൈദ സുരക്ഷിതയായിരുന്നില്ലെന്ന് വേണം കരുതാൻ.... ആശ്വസിക്കാൻ.

ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ നിന്ന് ഉമ്മായെ കാണാൻ വേണ്ടിയെന്ന് പറഞ്ഞാണ് കൊലയാളിയായ 25കാരൻ കേരളത്തിലെത്തുന്നത്. എന്നാൽ, ചിരിക്കുന്ന ആ ലഹരി പിശാചിൻ്റെ ഉള്ളിൽ കൊലപാതകത്തെ കുറിച്ചുള്ള കണക്കുകൂട്ടലായിരുന്നു. സുബൈദയുടെ സഹോദരി ജോലിക്ക് പോയ തക്കം നോക്കി അപ്പുറത്തെ വീട്ടിൽ നിന്ന് തേങ്ങ പൊതിക്കാനെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിയ ആശിഖ് ഉമ്മായെ വെട്ടിക്കൊല്ലുകയായിരുന്നു.

നിലവിളി കേട്ടാണ് നാട്ടുകാർ അവിടേക്ക് എത്തിയത്. അപ്പോൾ അവരാരും ആശിഖിനെ കണ്ടില്ല. പിന്നീട് സുബൈദയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും

ഒരുകൂട്ടർ വീടിന് ചുറ്റും പരിശോധന  നടത്തുകയും ചെയ്തു. വീടിനുള്ളിൽ ഒളിച്ചിരുന്ന ആശിഖ് വീടിന്റെ പരിസരത്ത് നിന്ന് ഓടി രക്ഷപ്പെടാൻ നോക്കവെയാണ് പിടിയിലാകുന്നത്.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി