ചക്കിട്ടപാറ; പൂഴിത്തോട് മേഖലയിൽ വീണ്ടും പുലി ഇറങ്ങി. പുലി വളർത്തു നായകളെ പിടിച്ചു.



✒️ ജോബി മാത്യു

ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിൽ 4-ാം വാർഡിലെ പൂഴിത്തോട് മേഖലയിൽ വീണ്ടും പുലി ഇറങ്ങി. കഴിഞ്ഞ ദിവസം മാവട്ടം വാട്ടർ ടാങ്കിനു സമീപത്തെ ഔസേപ്പുപറമ്പിൽ ആൻ്റണി, വിനോദൻ മാവട്ടം എന്നിവരുടെ വീട്ടിലെ വളർത്തു നായയെ പിടിച്ചിരുന്നു. മാവട്ടം മേഖലയിലാണ് ഇപ്പോൾ വനം വകുപ്പ് കൂട് സ്ഥാപിച്ചിരിക്കുന്നത്.

ദിവസങ്ങൾക്കു മുൻപ് താളിപ്പാറ പന്നി ഫാമിനടുത്തു നായയെ പുലി പിടികൂടിയിരുന്നു. തുടർന്ന് വനം വകുപ്പ് സ്‌ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞത് അധികൃതർ സ്‌ഥിരീകരിച്ചു.
 
മാവട്ടം മേഖലയിൽ വാഴക്കുല നശിപ്പിക്കുന്നതിനാൽ കുരങ്ങിനെ പിടികൂടാനും കൂട് സ്‌ഥാപി ച്ചിട്ടുണ്ട്. പൂഴിത്തോട് പ്രദേശ ത്തെ നിരന്തരം വന്യമൃഗ ഭീഷണി ജനങ്ങൾക്ക് സുരക്ഷാ പ്രശ്നം സൃഷ്ടിക്കുകയാണ്. വനം വകുപ്പ് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി