കൂരാച്ചുണ്ടിലെ രാഷ്ട്രീയ പ്രതിസന്ധി : ചർച്ചകൾ സജീവം




ഡി.സി.സിക്ക് വിട്ട് ഗ്രാമപഞ്ചായത്തംഗങ്ങൾ

✍🏿 നിസാം കക്കയം

കൂരാച്ചുണ്ട് : യു.ഡി.എഫ് ഭരിക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്തില്‍ എൽ.ഡി.എഫ്  അംഗങ്ങളുടെ പിന്തുണയോടെ മുസ്‌ലിം ലീഗ് അവിശ്വാസ പ്രമേയം കൊണ്ട് വന്നതിനെ തുടർന്നുള്ള രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായില്ല. അവിശ്വാസ നോട്ടീസ് നൽകിയതിന് ശേഷവും കോൺഗ്രസ്‌ - മുസ്‌ലിംലീഗ് അനൗദ്യോഗിക ചർച്ച നടന്നിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഈ മാസം 27നാണ് അവിശ്വാസം ചർച്ചക്കെടുക്കുന്നത്.

കഴിഞ്ഞ നാല് വർഷമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കുന്ന പോളി കാരക്കടയ്ക്കെതിരെയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നത്.

എൽ.ഡി.എഫ് അംഗങ്ങങ്ങളായ നാല് പേർക്കൊപ്പം, ഒരു മുസ്‌ലിം ലീഗ്  പ്രതിനിധി, ഒരു യു.ഡി.എഫ് സ്വതന്ത്രൻ, ഒരു സ്വതന്ത്രൻ എന്നിവർ  ചേര്‍ന്നാണ് നോട്ടീസ് നല്‍കിയത്.

മുന്നണി ധാരണ പ്രകാരം രാജി വെക്കാൻ ഡി.സി.സി.അന്ത്യശാസനം നൽകിയിട്ടും സ്ഥാനം ഒഴിയാത്തതിനെ തുടർന്ന് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പോളി കാരക്കടയെ സസ്പെൻഡ് ചെയ്തിരുന്നു.

ഡി.സി.സിക്ക് വിട്ട് ഗ്രാമപഞ്ചായത്തംഗങ്ങൾ

അവിശ്വാസപ്രമേയം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഡി.സി.സി പഞ്ചായത്ത് ഭരണസമിതിയിലെ കോൺഗ്രസ്‌ മെമ്പർമാർ, അതാത് വാർഡിൽ വാർഡ്‌ പ്രസിഡന്റ്മാർ എന്നിവരുമായി തിങ്കളാഴ്ച ചർച്ച നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പദവി ചർച്ച ചെയ്യാൻ ഡി.സി.സി നിയോഗിച്ച സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആശയവിനിമയം നടത്തിയത്.  രണ്ട് ദിവസത്തിനകം അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട ചർച്ചയിലുള്ള കോൺഗ്രസ്‌ നിലപാട് ജില്ലാ കമ്മിറ്റി അറിയിക്കുമെന്നാണ് ഗ്രാമപഞ്ചായത്തംഗങ്ങളെ അറിയിച്ചിട്ടുള്ളത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി