പുസ്‌തകപ്പൂമാനം ഒരുക്കി ചക്കിട്ടപാറ സെൻ്റ് ആന്റണീസ് എൽപി സ്കൂൾ
✒️ ജോബി മാത്യു
ചക്കിട്ടപാറ : പുതുവത്സര ദിന ത്തിൽ വിദ്യാർഥികളിൽ വായന ശീലം വളർത്തുന്ന നൂതന പദ്ധതി' പുസ്‌തകപ്പൂമാനം പരിപാടി ക്ക് വിദ്യാഭ്യാസ വകുപ്പും മനോരമ നല്ലപാഠം പദ്ധതിയുമായി സഹകരിച്ച് ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽപി സ്‌കൂളിൽ തുടക്കമായി.
2024 ഏപ്രിൽ മാസത്തിൽ വിദ്യാഭ്യാസ വകുപ്പ് 1. 2 ക്ലാസുകളിലെ വിദ്യാർഥികൾക്കു നൽകിയ കഥാപുസ്തകങ്ങളെ ആസ്‌പദമാക്കിയ സംവാദത്തോടെയായിരുന്നു തുടക്കം. വിദ്യാഭ്യാസ വകുപ്പിൽ ഇത്തരം പദ്ധതി ആദ്യമായാണ് നടപ്പിലാക്കുന്നത്.
വിദ്യാർഥികളിൽ വായനശീലം വളർത്തി ചിത്രീകരിക്കാനും കഥാപാത്രങ്ങളെ ആവിഷ്കരിക്കാനുമാണു പദ്ധതിയിൽ ലക്ഷ്യമിടുന്നത്. കുട്ടികൾ കഥാപുസ്‌ത കങ്ങൾ വായിച്ച് കഴിയുമ്പോൾ അവരുടെ മനസ്സിലെ കൂട്ടിച്ചേർക്കലുകൾ നടത്തും ആഴ്ചയിൽ ഒരിക്കൽ വിദ്യാർഥികൾ എഴുത്തുകാരുമായി സംവദിക്കും. പുസ്‌തക രചയിതാക്കളുടെ അനുഭവം പങ്കുവയ്ക്കുമ്പോൾ കുട്ടി എഴുത്തുകാരെയും വളർത്താനും ഉപകരിക്കും. വിദ്യാഭ്യാസ വിദഗ്‌ധൻ ഡോ. ടി.പി.കലാധരൻ, കൊല്ലം എസ്എൻഡിപി യുപി സ്‌കൂൾ അധ്യാപികയും, എഴുത്തുകാരിയുമായ എസ്.സൈജ എന്നിവർ ഗൂഗിൾ മീറ്റിൽ ഇന്നലെ കുട്ടികളുമായി സംവദിച്ചു. പ്രധാനാധ്യാപകൻ കെ.ജെ.റോസ്മോൻ, അധ്യാപികയും, സ്‌റ്റേറ്റ് റിസോഴ്സ് പഴ്സനുമായ ദീപ മാത്യു, അധ്യാപകരായ സിസ്റ്റർ ദീപ കെ.മാത്യു, പി.ശിൽപ, അതുല്യ ജോർജ്, അജയ് മാത്യു, ആൽഫിൻ സെബാസ്റ്റ്യൻ, നല്ല പാഠം കോഓർഡിനേറ്റർ ഇ.പി.നുസ്രത്ത്, അലൻ റോയി എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment