കല്ലാനോട് ഗിഫ്റ്റ് തിലാപ്പിയ ഹാച്ചറി നിർമാണം വേഗത്തിലാക്കും



✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : ഫിഷറീസ് വകുപ്പിന്റെ കല്ലാനോട് മത്സ്യവിത്തുൽപാദന കേന്ദ്രത്തിലെ ഗിഫ്റ്റ് തിലാപ്പിയ ഹാച്ചറി നിർമാണം ത്വരിതപ്പെടുത്താൻ ഉദ്യോഗസ്ഥതലത്തിൽ തീരുമാനം. നബാർഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ നിന്നു 19.81 കോടി രൂപ അനുവദിച്ചാണ് ഗിഫ്റ്റ് തിലാപ്പിയ ഹാച്ചറി നിർമാണം 3 മാസം മുൻപ് ആരംഭിച്ചത്.

ഹാച്ചറി പ്രവർത്തന സജ്ജമായാൽ വർഷത്തിൽ 60 ലക്ഷം തിലാപ്പിയ കുഞ്ഞുങ്ങളെ ഉത്തര കേരളത്തിലെ മത്സ്യകർഷകർക്കു നൽകാൻ സാധിക്കും. ഉത്തര കേരളത്തിൽ മത്സ്യ ഉൽപാദനം വർഷത്തിൽ 2400 ടൺ വർധിക്കുമെന്നും കർഷകരുടെ വരുമാനം ഒരു വർഷത്തിൽ 36 കോടി രൂപ കൂടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കലക്‌ടർ സ്നേഹിൽ കുമാർ സിങ് സ്‌ഥലം സന്ദർശിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ഫിഷറീസ്, ജലസേചനം, ഹാർബർ എൻജിനീയറിങ്, റവന്യൂ, കെഎസ്ഇബി വകുപ്പ് ഉദ്യോഗ സ്‌ഥരുടെ യോഗം ചേർന്നു. നിർമാണം വേഗത്തിലാക്കണമെന്നും വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും ; കലക്ടർ നിർദേശിച്ചു. ഫിഷറീ സ് വകുപ്പ് ജോയിന്റ് ഡയറക്ടർ ബി.കെ.സുധീഷ് കിഷൻ, ഡപ്യൂ ട്ടി ഡയറക്ടർമാരായ പി.അനീ ഷ്, എം.ചിത്ര, ഹാർബർ എൻജി നീയറിങ് വകുപ്പ് എക്സിക്യൂട്ടീവ്  എൻജിനീയർ ടി.ജയദീപ്, കൊയിലാണ്ടി എൽആർ ഡപ്യൂട്ടി തഹസിൽദാർ പി.സുബൈർ, ജലസേചന വകുപ്പ് പേരാമ്പ്ര

ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ഷാലു സുധാകരൻ, കെഎസ്ഇബി കൂരാച്ചുണ്ട് സെക്ഷൻ അസി.എൻജിനീയർ ടി.വിനോദ് കുമാർ, ചക്കിട്ടപാറ വില്ലേജ് ഓഫിസർ ഇ.പി.ആനന്ദ്, കൊയിലാണ്ടി താലൂക്ക് സർവേയർ ബിജുൽ രാജ്, സ്പെഷൽ വില്ലേജ് ഓഫിസർ റൂഷ് അഗസ്‌റ്റിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി