അവിശ്വാസം, അസ്വാരസ്യം, അവിശ്വാസത്തിൽ പ്രതിഷേധം
കൂരാച്ചുണ്ട് പഞ്ചായത്തിൽ കോൺഗ്രസ് - ലീഗ് ബന്ധം - വഷളായി
✒️ ജോബി മാത്യു
കൂരാച്ചുണ്ട് : പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയ്ക്ക് എതിരെ മുസ്ലിം ലീഗിലെ സ്വതന്ത്രൻ ഒ.കെ.അമ്മദ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ കോൺ ഗ്രസ് - ലീഗ് ബന്ധം വഷളായി. കോൺഗ്രസ് ജില്ലാതലത്തിൽ മുന്നണി ധാരണ പ്രകാരം ഒരു വർഷം ലീഗിന് പ്രസിഡന്റ് പദം നൽകാൻ നടപടികളും ചർച്ചകളും നടക്കുമ്പോൾ തന്നെ മുസ്ലിം ലീഗ് ഇത്തരം നിലപാട് സ്വീകരിച്ചതിനെതിരെ കോൺഗ്രസിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. യുഡിഎഫിലെ മുൻ ധാരണ പ്രകാരം ലീഗിന് അർഹതപ്പെട്ട പ്രസിഡന്റ് പദവി നൽകാൻ സമയപരിധി കഴിഞ്ഞതിനാൽ മറ്റൊരു മാർഗവും ഇല്ലാതെ വന്നതിനാലാണ് അവിശ്വാസ നോട്ടിസ് നൽകിയതെന്ന് ലീഗ് നേതാക്കൾ പറയുന്നു. അവിശ്വാസ നോട്ടിസ് നൽകിയത് കോൺഗ്രസ്, മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ അറിവോടെയല്ലെന്നു ഡിസിസി പ്രസിഡന്റ് കെ.പ്ര വീൺകുമാർ പറഞ്ഞു. കോൺഗ്രസിന് അവിശ്വാസവുമായി ഒരു ബന്ധവുമില്ല. സിപിഎമ്മുമായി ചേർന്നുള്ള ഒരു അവിശ്വാസത്തെയും കോൺഗ്രസ് ഒരിക്കലും അനുകുലിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
അവിശ്വാസത്തിൽ പ്രതിഷേധം
✒️നിസാം കക്കയം
കൂരാച്ചുണ്ട്: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനുനേരേ എൽ.ഡി.എഫുമായിച്ചേർന്ന് മുസ്‌ലിംലീഗ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയതിനെതിരേ ഡി.സി. സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ
മുന്നണി മര്യാദയുടെ ഭാഗമാ യി ശക്തമായ നിലപാട് കോൺഗ്രസ് ജില്ലാനേതൃത്വം സ്വീകരിച്ചിട്ടുണ്ടെന്നും കോൺഗ്രസുമായോ, യു.ഡി.എഫുമായോ ആലോചിച്ചെടുത്ത തീരുമാനമല്ല ഇതെന്നും ഡി.സി.സി. പ്രസിഡൻ്റ് അറിയിച്ചു.
അവിശ്വാസത്തിൽനിന്ന് പിന്മാറാൻ മുസ്‌ലിംലീഗ് പ്രാദേശിക നേതൃത്വം തയ്യാറാകണമെന്നും ഡി.സി.സി. പ്രസിഡൻ്റ് ആവശ്യ പ്പെട്ടു.

Comments
Post a Comment