യു.ഡി.എഫ്. ഭരിക്കുന്ന കൂരാച്ചുണ്ടിൽ എൽ.ഡി.എഫ്. പിന്തുണയിൽ ലീഗ് അവിശ്വാസം
'നടപടി പിൻവലിക്കണം'
അവിശ്വാസത്തിൽ ഒപ്പിട്ട് സ്വതന്ത്രനും
✒️നിസാം കക്കയം
കൂരാച്ചുണ്ട്: യു.ഡി.എഫ്. ഭരിക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്തിൽ എൽ.ഡി.എഫ്. അംഗങ്ങളുടെ പിന്തുണയോടെ മുസ്ലിംലീഗ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയെതിരേയാണ് നോട്ടീസ് നൽകിയത്.
എൽ.ഡി.എഫ്. അംഗങ്ങളായ വിജയൻ കിഴക്കയിൽ മീത്തൽ, എൻ.ജെ. ആൻസമ്മ (സി.പി.എം.), വിത്സൺ മംഗലത്ത് പുത്തൻപുരയിൽ, സിനി ഷിജോ (കേരള കോൺ.എം), മുസ്ലിംലീഗ് അംഗവും പഞ്ചായത്ത് ഭരണസമിതി വൈസ് പ്രസിഡന്റുമായ റസീന യൂസഫ്, യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി വിജയിച്ച മുസ്‌ലിം ലീഗ് നേതാവ് ഒ.കെ. അമ്മദ്, സ്വതന്ത്രസ്ഥാനാർഥിയായി വിജയിച്ച അരുൺ ജോസ് എന്നി വർ ചേർന്നാണ് നോട്ടീസ് നൽകിയത്. സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെയാണ് അവിശ്വാസപ്രമേയം. അടുത്തയാഴ്ചയാണ് അവിശ്വാസം ചർച്ചയെടുക്കുക.
പോളി കാരക്കാട
മുന്നണിത്തീരുമാനം ലംഘിച്ച് പ്രസിഡന്റ് പദവിയിൽ തുടർന്ന കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കടയെ ചൊവ്വാഴ്ച ഡി.സി.സി. പ്രസിഡൻ്റ് പ്രവീൺകുമാർ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കാത്ത മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കലിനെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു.
രാജിവെക്കാൻ അന്ത്യശാസനം നൽകിയിട്ടും സ്ഥാനം ഒഴിയാത്തതിനെ തുടർന്നായിരുന്നു നടപടിയെടുത്തതെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ തയ്യാറായിരുന്നില്ല.
പ്രസിഡന്റിനെതിരേ അവിശ്വാസം കൊണ്ടുവന്നാൽ അംഗീകരിക്കില്ലെന്ന് കോൺഗ്രസിലെ ചില പഞ്ചായത്ത് അംഗങ്ങൾ തീരുമാനമെടുത്തിട്ടുണ്ട്എന്ന അഭിപ്രായം നിലനിൽ ക്കെയാണ് എൽ.ഡി.എഫുമായി ചേർന്ന് ലീഗിന്റെ അവിശ്വാസപ്രമേയ നീക്കം. .
മുന്നണിധാരണ ലംഘിച്ച പഞ്ചായത്ത് പ്രസിഡന്റിനെതിരേയും മണ്ഡലം പ്രസിഡന്റിനെതിരേയും ജില്ലാ കോൺഗ്രസ് കമ്മിറ്റി ശക്തമായ നടപടിയെടുത്തിട്ടും എൽ.ഡി.എഫുമായിച്ചേർന്ന് അവിശ്വാസം കൊണ്ടുവരാനുള്ള ലീഗ് നിലപാടിൽ കോൺഗ്രസ് പ്രവർത്തകരും അമർഷത്തിലാണ്.

Comments
Post a Comment