കൂരാച്ചുണ്ട് പഞ്ചായത്തിൽ സ്ഥാനമൊഴിയാൻ തയ്യാറായില്ല, പ്രസിഡന്റ്റിനുനേരേ പാർട്ടി നടപടി
കൂരാച്ചുണ്ട് പഞ്ചായത്ത് കോൺഗ്രസ്-ലീഗ് തർക്കം
കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു
പഞ്ചായത്ത് ഭരണം പ്രതിസന്ധിയിൽ
✒️നിസാം കക്കയം
കൂരാച്ചുണ്ട്: മുന്നണിയുടെ തീരുമാനം ലംഘിച്ച് പ്രസിഡന്റ്റ് പദവിയിൽ തുടർന്ന കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരേ പാർട്ടി നടപടി. പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കടയെയാണ് കോൺഗ്രസ് ജില്ലാപ്രസിഡന്റ് പാർട്ടിയിൽ -നിന്ന് സസ്പെൻഡ് ചെയ്തത്.
രാജിവെക്കാൻ അന്ത്യശാസനം നൽകിയിട്ടും സ്ഥാനമൊ ഴിയാത്തതിനെത്തുടർന്നാണ് നടപടിയെടുത്തത്. പ്രസിഡന്റ് പദവി കൈമാറാൻ ലീഗ് അനുവദിച്ച സമയം ചൊവ്വാഴ്ച അവസാനിക്കാനിരിക്കേയാണ് നടപടി മുന്നണിമര്യാദ പാലിക്കാൻ ജില്ലയിലെ കോൺഗ്രസ് നേതൃത്വം ഏതറ്റംവരെയും പോകുമെന്നും അതിൽ വ്യക്തിതാത്പര്യങ്ങളില്ലെന്നും പ്രസിഡന്റിന്റെ അഹങ്കാരം കാരണമാണ് നടപടിയെടുക്കേണ്ടി വന്നതെന്നും -ഡി.സി.സി. പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു.
പദവി കൈമാറിയില്ലെങ്കിൽ ചൊവ്വാഴ്ച മുന്നണിബന്ധം അവസാനിപ്പിക്കുമെന്നും ലീഗ് അറിയിച്ചിരുന്നു. പഞ്ചായത്ത് ഭരണത്തിന്റെ അവസാനവർഷം പ്രസിഡൻ്റ് പദവി ലീഗിന് നൽകാമെന്ന് നേരത്തേ മുന്നണിധാരണയുണ്ടായിരുന്നു. കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾ ഈ ധാരണയിൽ ഒപ്പിടുകയും ചെയ്തിരുന്നു. എന്നാൽ, വ്യക്തിതാത്പര്യങ്ങൾ മുൻനിർത്തി സ്ഥാനമൊഴിയാൻ പോളി കാരക്കട തയ്യാറായില്ലെന്നാണ് ആരോപണം.
കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോൺസൺ താന്നിക്കലിനെതിരേയും നടപടിയെടു ത്തിട്ടുണ്ട്. പാർട്ടിയുടെ തീരുമാനം അംഗീകരിക്കാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് മണ്ഡലം പ്രസിഡന്റിനെതിരേയുള്ള നടപടി. ഡി.സി.സി. സെക്രട്ടറി അഗസ്റ്റിൻ കാരക്കടയ്ക്കു പകരം ചുമതല നൽകിയിട്ടുണ്ടെന്നും ഡി.സി.സി. പ്രവീൺകുമാർ അറിയിച്ചു.
ഭരണം പ്രതിസന്ധിയിൽ
2020-ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആകെയുള്ള 13 സീറ്റുകളിൽ എട്ടു സീറ്റുകളിലാണ് യു.ഡി.എഫ്. വിജയി ച്ചിരുന്നത്. അതിൽ കോൺഗ്രസ് ആറ് സീറ്റിലും മുസ്‌ലിംലീഗ് ഒരു സീറ്റിലും യു.ഡി.എഫ്. സ്വതന്ത്രൻ ഒരു സീറ്റിലുമായിരുന്നു ജയിച്ചിരുന്നത്.
എൽ.ഡി.എഫിൽ സി.പി.എമ്മും കേരള കോൺഗ്രസും രണ്ട് സീറ്റുകളിലും വിജയിച്ചിരുന്നു. പഞ്ചായത്തിലെ ആറാം വാർഡിൽ സ്വാതന്ത്ര സ്ഥാനാർഥി അരുൺ ജോസിനായിരുന്നു
വിജയം. തിരഞ്ഞെടുപ്പ് ഫലം വന്ന സമയത്തും യു.ഡി. എഫിന് ഭരണം നേടാൻ സാധിക്കാത്തവിധം കോൺഗ്രസ്-ലീഗ് തർക്കം രൂക്ഷമായിരുന്നു. ജില്ലാകമ്മിറ്റി ഇടപെട്ട് വിഷയം പരിഹരിച്ചാണ് കോൺഗ്രസ് അംഗം പ്രസിഡന്റായി ഭരണത്തിന് കളമൊരുങ്ങിയത്. നിലവിൽ കോൺഗ്ര
സ് അംഗമായ പോളി കാരക്കടയെ സസ്പെൻഡ് ചെയ്തതോടെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ ഏഴ് സീറ്റ് മാത്രമാണ് യു.ഡി.എഫിനുള്ളത്.
നിലവിലെ പ്രസിഡന്റിനെതിരേ അവിശ്വാസം കൊണ്ടുവരാൻ യു.ഡി.എഫ്. തീരുമാനമെടുത്താൽ മുന്നണിയുടെ തീരുമാനം ഏഴ് അംഗങ്ങളും അംഗീകരിക്കുമോയെന്ന ആശങ്കയും യു.ഡി.എഫ്. നേതൃത്വത്തിനുണ്ട്. സ്വതന്ത്ര അംഗമായ അരുൺ ജോസിൻ്റെ തീരുമാനവും നിർണായകമാണ്.
മനസ്സുതുറക്കാതെ ഇടതുപക്ഷം
യു.ഡി.എഫിന് വ്യക്തമായഭൂരിപക്ഷമുള്ള കൂരാച്ചുണ്ട് പഞ്ചായത്തിൽ നടക്കുന്ന സം ഭവവികാസങ്ങളോട് പ്രതികരിക്കാതെ പ്രാദേശിക ഇടതു നേതൃത്വം.
രാജിവെക്കില്ല -പോളി കാരക്കട
ഒരു സ്വതന്ത്രൻ അടക്കം രണ്ട് അംഗങ്ങൾ മാത്രമുള്ള മുസ്‌ലിംലീഗിന് അർഹമായ എല്ലാ സ്ഥാനവും നൽകിയിട്ടുണ്ടന്നും പ്രസിഡന്റ്റ് സ്ഥാനം വേണമെന്ന ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്നും കുരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട അറിയിച്ചു. പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും അവിശ്വാസം വന്നാൽ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നും ഇടതുനേതാക്കൾ വ്യക്തമാക്കി.

Comments
Post a Comment