വടകരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, സമീപത്ത് മൊബൈൽ ഫോണും കത്തും.



വടകര: വടകരയിൽ ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വാഴത്തോട്ടത്തോട് ചേർന്ന് മധ്യവയസ്‌കൻറ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചോറോട് കുരിക്കിലാട് സ്വദേശി കുട്ടിക്കാട്ടിൽ ചന്ദ്രൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.  

നാട്ടുകാരാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഉടനെ പോലീസിൽ വിവരം അറിയിച്ചു. വടകര പൊലീസ് നടത്തിയ പരിശോധനയിൽ വാഴക്ക് മുകളിൽ തൂക്കിയിട്ട സഞ്ചിയിൽ നിന്ന് മൊബൈൽ ഫോണും കത്തും ലഭിച്ചിട്ടുണ്ട്. അക്ലോത്ത് നടയ്ക്ക് സമീപമാണ് ചന്ദ്രൻ്റെ തറവാട് വീട്. ഈ പ്രദേശങ്ങളിൽ ഇദ്ദേഹം നാടൻ പണിക്ക് എത്താറുണ്ടെന്നും കഴിഞ്ഞ ദിവസം മുതൽ ചന്ദ്രനെ കാണാനില്ലായിരുന്നുവെന്നും വാർഡ് മെമ്പർ പറഞ്ഞു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മോർച്ചറിയിലേക്ക് മാറ്റി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി