ജാനകിക്കാട് കുറ്റ്യാടി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു .




ജാനകിക്കാട് :പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് സ്വദേശി നിവേദ് ആണ് മരിച്ചത്. 18 വയസായിരുന്നു. ഇന്ന് വൈകീട്ട് 6.30 മണിയോടെയായിരുന്നു സംഭവം.


പറമ്പിൽ കുരിശുപള്ളിക്ക് സമീപം ഭാ ഗത്ത് വച്ചായിരുന്നു അപകടം. 5 പേരടങ്ങുന്ന സംഘമാണ് ഇവിടേക്ക് എത്തിയത്. പുഴയിൽ കുളിക്കുന്നതിനിടെ നിവേദ് മുങ്ങിത്താഴുകയായിരുന്നു. നിവേദിനെ കരയ്ക്കെ‌ത്തിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മലപ്പുറം കോളേജിലെ വിദ്യാർത്ഥികളാണ് വിനോദയാത്രയ്ക്കായി ജാനകിക്കാടിലെത്തിയത്. സ്ഥിരം അപകടമേഖലയാണിതെന്ന് പെരുവണ്ണാമുഴി പോലിസ് പറഞ്ഞു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി