പെരുവണ്ണാമൂഴി ടൂറിസം വികസനം പുതിയ ഉയരങ്ങളിലേക്ക്..





പെരുവണ്ണാമൂഴി വികസന സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുകയാണ്

ചക്കിട്ടപാറ : ജൈവ വൈവിധ്യങ്ങളും പരമ്പരാഗത കാർഷിക മേഖലയും കാർഷിക രംഗത്തെ ശാസ്ത്ര സങ്കേതിക സ്ഥാപനങ്ങളും കൊണ്ട് നമ്മുടെ നാട് അനുഗ്രഹീതമായ ഒന്നാണ്.. കേരള സംസ്ഥാനത്തെ ടൂറിസം രംഗത്ത് ഉണ്ടായ പുത്തൻ ഉണർവ് നമ്മുടെ നാടിൻ്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുകയാണ്

കാർഷിക രംഗത്തും ടൂറിസം രംഗത്തും  കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ ഉത്തരവാദിത്വ കാർഷികടൂറിസം രംഗത്ത് വൻ നിക്ഷേപ സാധ്യതകൾ തേടി യുഎഇ റൂളിംഗ് ഫാമിലി അംഗവും അന്താരാഷ്ട്ര വ്യവസായിയും ആയ His Excellency -  Al Muhammed Abdulla Mazooki , കോമൺവെൽത്ത് ട്രേഡ് കമ്മീഷണറും വ്യവസായിയും ആയ ഡോക്ടർ വർഗീസ് മൂലൻ, പിറവം അഗ്രോ കമ്പനി ഡയറക്ടർ ബൈജു എന്നിവർ നമ്മുടെ നാട്ടിൽ എത്തുകയുണ്ടായി.

ഈ സംഘം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും , സാമൂഹ്യ കാർഷിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടന പ്രവർത്തകരും ആയി പെരുവണ്ണാമൂഴി ഇറിഗേഷൻ ഐ ബിയിൽ വച്ച് വിശദമായ ചർച്ച സംഘടിപ്പിച്ചു.

ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ നിക്ഷേപ സാധ്യതകൾ ലക്ഷ്യമാക്കുന്ന  പദ്ധതിയുടെ പ്രാഥമിക റിപ്പോർട്ട് ഗ്രാമപഞ്ചായത്തിന് അൽ മുഹമ്മദ് അബ്ദുല്ല മസൂകി സമർപ്പിച്ചു.

റിപ്പോർട്ട് സംസ്ഥാന ടൂറിസം ഇൻഫ്രാസ്ട്രക്ചർ വികസന ബോർഡ് ചെയർമാൻ എസ് കെ സജീഷ് ഏറ്റുവാങ്ങി.

പ്രതിനിധി സംഘം  പെരുവണ്ണാമൂഴി ഡാം സൈറ്റ് , നരിനട എന്നീ ഭാഗങ്ങൾ സന്ദർശിച്ചു.

വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ ബൈജുനാഥിൻ്റെ നേതൃത്വത്തിൽ പ്രതിനിധി സംഘത്തിന് ബോട്ട് സഫാരിയും പദ്ധതി മേഖല പരിചയപെടുത്തി നൽകുകയും ചെയ്തു. ഇറിഗേഷൻ AE യും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

വൈസ് പ്രസിഡൻ്റ് ചിപ്പി മനോജ്, സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ ഇ എം ശ്രീജിത്ത്, ശശി സി കെ, അംഗങ്ങളായ ബിന്ദു സജി, ആലിസ് മാത്യു, രാജേഷ് തറവട്ടത്ത്, പ്ലാനിംഗ് കമ്മറ്റി ഉപാധ്യക്ഷൻ പി സി സുരാജൻ എന്നിവർ ചർച്ചയിൽ സന്നിഹിതരായി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി