കക്കയത്ത് കൈവരി നവീകരിച്ചു; പാലം അപകടത്തിൽത്തന്നെ.
✒️നിസാം കക്കയം
കൂരാച്ചുണ്ട്: വിനോദസഞ്ചാര കേന്ദ്രമായ കക്കയം അങ്ങാടിയിലെ പ്രധാനപാലം വർഷങ്ങളായി അപകടാവസ്ഥയിലായിട്ടും നവീകരിക്കാൻ നടപടിയില്ല. പാലത്തിൻ്റെ ശോച്യാവസ്ഥയിൽ ആശങ്ക ഉയരുന്നതിനിടെ പാലത്തിൻ്റെ കൈവരികൾമാത്രം നവീകരിച്ചതിൽ പ്രതിഷേധമുയരുന്നുണ്ട്.
കക്കയം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടക്കുന്നതിനാൽ -
ടൺ കണക്കിന് ഭാരം കയറ്റിയ വാഹനങ്ങൾ ഈ പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്.
പാലത്തിന്റെ അടിഭാഗം തകർന്നുകിടക്കുമ്പോൾ കൈരിമാത്രം നന്നാക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരാതിപ്പെട്ടപ്പോൾ പാലത്തിന്റെ സംരക്ഷണമതിലും നവീകരിക്കുമെനായിരുന്നു ജിവനക്കാര്യടെ മറുപടി. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികളുണ്ടായിട്ടില്ല.
കക്കയം ജലവൈദ്യുതപദ്ധതിയിൽ ഉത്പാദനശേഷം
വെള്ളളമൊഴുകുന്നത് ഈ പുഴയിലുടെയാണ്. ശക്തമായ കുത്തൊഴുക്കിൽ പാലത്തിൻ്റെ കരിങ്കൽക്കെട്ടും, സംരക്ഷണഭിത്തിയും നശിച്ചിട്ട് കാലം കുറെയായി. കഴിഞ്ഞ പ്രളയസമയത്ത് കൂടുതൽ ഭാഗങ്ങൾ നശിച്ചിരുന്നു. പൊതുമരാമത്തുവകുപ്പിനു കീഴിലുള്ള വർഷങ്ങൾ പഴക്കമുള്ള പാലം പുതുക്കിപ്പണിയേണ്ട സമയം കഴിഞ്ഞിട്ടും, ഒട്ടേറെത്തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായിരുന്നില്ല.
പാലത്തിന്റെ സംരക്ഷണ ഭിത്തി നവീകരിക്കാൻ ഫണ്ട് അനുവദിച്ചതാണെന്നും, കക്കയം ജലവൈദ്യുത പദ്ധതിയിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിനാലാണ് നവീകരണ പ്രവൃത്തി നടക്കാത്തതെന്നുമാണ് പൊതുമരാമത്തുവകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ, കാലവർഷത്തിനുമുൻപ് പാലം, നവീകരിച്ചില്ലെങ്കിൽ വീണ്ടും അപകസാധ്യത വർധിക്കുമെന്നും പിന്നിട് ഒന്നുംചെയ്യാൻ സാധിക്കില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.
പാലം അറ്റകുറ്റപ്പണിക്ക് അടിയന്തരനടപടി സ്വീകരിക്കണണമെന്ന് സെൽഫി ജനശ്രീ കക്കയംആവശ്യപ്പെട്ടു. ചെയർമാം ഡെന്നീസ് കമ്പകത്തേൽ അവ ക്ഷതവഹിച്ചു. ജോസ് വലിയപറമ്പിൽ, അനു വല്ലയിൽ, ഷൗകത്ത് മായൻകുന്നത്ത്, ബിബിൻ വെളിയംകുളം എന്നിവർ സംസാരിച്ചു.


Comments
Post a Comment