പ്രസവിക്കുന്ന ജീവികളിൽ ടീച്ചറും ! രണ്ടാംക്ലാസുകാരിയുടെ നിഷ്‌കളങ്ക ഉത്തരം വൈറലാക്കി ടീച്ചർ
ചുറ്റും നിരീക്ഷിച്ച് പ്രസവിക്കുന്നവരുടെ പേരെഴുതാൻ ചോദ്യം, ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ടീച്ചർ; വൈറലായി ഉത്തരക്കടലാസ്
ജീവികളെ അവയുടെ പ്രജനന രീതിക്കനുസരിച്ച് പട്ടികപ്പെടുത്തുക എന്നതായിരുന്നു രണ്ടാം ക്ലാസിലെ ചോദ്യപ്പേപ്പറിലെ ഒരു ചോദ്യം. എന്നാൽ ഉത്തരക്കടലാസ് നോക്കിയ ടീച്ചർ സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചുകാണില്ല ഇങ്ങനെ ഒരു ഉത്തരം ഒരു രണ്ടാം ക്ലാസുകാരിയുടെ ഉത്തരക്കടലാസാണ് ഇപ്പോൾ സൈബൽ ലോകത്ത് തരംഗമായിരിക്കുന്നത്. ചുറ്റുപാടും നിരീക്ഷിച്ച് മുട്ടയിടുന്നവരെയും പ്രസവിക്കുന്നവരെയും പട്ടിക തയാറാക്കാനായിരുന്നു ടീച്ചറുടെ നിർദേശം.
ഇതിനുള്ള ഉത്തരത്തിലാണ് പ്രസവിക്കുന്നവരുടെ പട്ടികയിൽ ആനയ്ക്കും പൂച്ചയ്ക്കും പട്ടിക്കും പശുവിനുമൊപ്പം അധ്യാപികയുടെ രണ്ടാംക്ലാസിലെ സമീരയും അനഘയുമാണ് സുനിത ടീച്ചറുടെ പേരും പ്രസവിക്കുന്നവരുടെ കൂട്ടത്തിൽ ചേർത്തത്.
തിരുവനന്തപുരം തൈക്കാട് മോഡൽ എച്ച്എസ്എൽപിഎസിലെ അധ്യാപികയായ ജി എസ് സുനിത ഉത്തരക്കടലാസ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു. "രണ്ടാം ക്ലാസ് ഉത്തരക്കടലാസ്...ചുറ്റുപാടും നിരീക്ഷിച്ച് എഴുതാൻ പറഞ്ഞതാ. പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല. മുട്ടയിടുന്നവരും പ്രസവിക്കുന്നവരും...' ഉത്തരക്കടലാസിനൊപ്പം അധ്യാപിക കുറിച്ചു.

Comments
Post a Comment