39-ാം ഫാ. ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണമെൻ്റിന് നാളെ തുടക്കം



ആവേശമുയർത്താൻ ഐ.എം. വിജയനുമെത്തും

✒️ നിസാം കക്കയം 

കല്ലാനോട്: ഫാ. ജോർജ് വട്ടുകുളത്തിലച്ചന്റെയും കുടിയേറ്റ ജനതയുടെയും സ്മരണകൾ പുതുക്കിയാണ് 39-ാം ഫുട്ബോൾ ടൂർണമെന്റിന് വ്യാഴാഴ്ച വൈകീട്ട് 4.30-ന് തുടക്കമാവുന്നത്.

ഒളിമ്പ്യൻ മയൂഖ ജോണി, ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം അംഗം ഷിൽജി ഷാജി, സന്തോഷ് ട്രോഫി താരം അർജുൻ ബാലകൃഷ്ണൻ ഉൾപ്പെടെ ഒട്ടേറെ സം സ്ഥാന-ദേശീയ കായികതാരങ്ങളെ വളർത്തിയെടുത്ത കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ജനുവരി അവസാനം നടക്കുന്ന കല്ലാനോട് സെയ്ന്റ് മേരീസ് ഇടവക തിരുനാളിനോടനുബന്ധി ച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള 12 ടീമുകളാണ് ടൂർണമെന്റിൽ പങ്കെ ടുക്കുന്നത്. ദേശീയ താരങ്ങളായ മാത്യു വർഗീസ്, പ്രേംനാഥ് ഫിലിപ്പ്, നജീബ്, ഷറഫലി, പ്രിൻസ് തോമസ്, മുഹമ്മദ് റാഫി എന്നിവർ ഇവിടെ ഇതിഹാസമെഴുതി യിട്ടുണ്ട്

ഒന്നാംസ്ഥാനക്കാർക്ക് ഫാ. വട്ടുകുളം സ്മാരക എവർറോളിങ് ട്രോഫിയും 1,00,001 രൂപ പ്രൈ സ്‌മണിയും രണ്ടാംസ്ഥാനം നേടുന്ന ടീമിന് ആഗസ്തി എബ്രഹാം കടുകൻമാക്കൽ എവർറോളിങ് ട്രോഫിയും 50,001 രൂപപ്രൈസ് മണിയും ലഭിക്കും.

ആവേശമുയർത്താൻ ഐ.എം. വിജയനുമെത്തും

വ്യാഴാഴ്ച വൈകുന്നേരം 4.30- ന് നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ ഫോസ ന്യൂ സോക്കർ
ഫറോക്ക്, ബ്ലാക്ക് സൺസ് തിരുവോടുമായി ഏറ്റുമുട്ടും. താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ടൂർണമെന്റ്റ് ഉദ്ഘാടനംചെയ്യും. കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട മുഖ്യാതിഥിയായിരിക്കും. ഫെബ്രുവരി രണ്ടിന് നടക്കുന്ന ഫൈനൽ മത്സരത്തിൽ മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും കേരള പോലീസിലെ അസിസ്റ്റന്റ് കമാൻഡന്റുമായ ഐ.എം. വിജയൻ മുഖ്യാതിഥി യായി പങ്കെടുക്കും. ടൂർണമെന്റ് രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ, സെക്രട്ടറി അനു കടുകൻമാക്കൽ, കമ്മിറ്റി ഭാരവാഹികളായ ജോൺസൺ എട്ടിയിൽ, ഷിബു കുഴിവേലി, ജോസ് വട്ടു കുളം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി