തലയാട് - 28-ാം മൈൽ മലയോര ഹൈവേ റോഡിൽ വഴിക്കു നടുവിലായി നിന്ന വൈദ്യുതി തൂണുകൾ മാറ്റി



✒️ജോബി മാത്യു 

കൂരാച്ചുണ്ട്: മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന തലയാട് - 28-ാം മൈൽ റീച്ചിൽ റോഡിന്റെ മധ്യത്തിൽ ഉണ്ടായിരുന്ന കെഎസ്ഇബി പോസ്റ്റ് മാറ്റി സ്‌ഥാപിച്ചതോടെ അപകട സാധ്യത ഒഴിഞ്ഞു.

പാതയിലെ വൈദ്യുതി പോസ്‌റ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയാകുന്നതായി കഴിഞ്ഞ ബുധനാഴ്ച മനോരമ വാർത്ത നൽകിയതിനെ തുടർന്നാണ് അടിയന്തരമായി കെഎസ്‌ഇബി നടപടിയെടുത്തത്.

സ്‌കൂൾ ബസ് ഉൾപ്പെടെ കക്കയം ടൂറിസ്‌റ്റ് കേന്ദ്രത്തിലേക്ക് ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡിലെ പോസ്‌റ്റുകൾ മാറ്റിയത് യാത്രക്കാർക്ക് സൗകര്യമായി. റോഡിൽ ഇറക്കവും, വളവും ഉള്ള മേഖലയിലെ പോസ്റ്റ് ആയിരുന്നു പ്രശ്നം.

വൈദ്യുതി പോസ്റ്റിന്റെ ദൂര ത്തിലെ റോഡിന്റെ പ്രവൃത്തി കെആർഎഫ്ബി കൃത്യമായി പൂർത്തീകരിച്ച ശേഷമേലൈനും, തൂണും മാറ്റാൻ സാധി ക്കുകയുള്ളുവെന്ന് കെഎസ്ഇ ബി അധികൃതർ അറിയിച്ചു. റോ ഡ് പ്രവൃത്തി പൂർത്തീകരിക്കാൻ വൈകിയതാണ് പോസ്റ്റ് മാറ്റാൻ വൈകാൻ കാരണമായത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി