തലയാട് - 28-ാം മൈൽ മലയോര ഹൈവേ റോഡിൽ വഴിക്കു നടുവിലായി വൈദ്യുതി തൂൺ
✒️ജോബി മാത്യു
കൂരാച്ചുണ്ട് : തലയാട് - 28-ാം മൈൽ മലയോര ഹൈവേ നിർമാണ പ്രവൃത്തിയുടെ ഭാഗമായി റോഡിന് വീതി വർധിച്ചപ്പോൾ പാതയുടെ മധ്യത്തിലെ പോസ്‌റ്റുകൾ വാഹനങ്ങൾക്ക് ഭീഷണിയായി കിളികുടുക്കി കുരിശു പള്ളിയുടെ സമീപത്ത് പാതയിലെ 3 വൈദ്യുതിത്തൂണുകളും ലൈനും നീക്കം ചെയ്യാത്തതാണ് പ്രശ്നം.
സ്‌കൂൾ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലാണ് വൈദ്യുതി ആൺ. രാത്രി വാഹനങ്ങൾ അപകടത്തിലാകാൻ സാധ്യതയുണ്ട്. കക്കയം ടൂറിസ്‌റ്റ് കേന്ദ്രത്തിലേക്ക് വിനോദ സഞ്ചാരികൾ യാത്ര ചെയ്യുന്നതും ഈ റൂട്ടിലാണ്. റോഡിൽ വളവും ഇറക്കവും ഉള്ളതിനാൽ അപായ സാധ്യത കൂടുതലാണെന്ന് പറയുന്നു.
കെഎസ്ഇബി കൂരാച്ചുണ്ട് സെക്ഷൻ ഓഫിസിന്റെ പരിധിയിലെ മേഖലയാണിത്. അപകട ഭീഷണി ഒഴിവാക്കാൻ കെആർ എഫ്ബി, കെഎസ്ഇബി അധികൃതർ അടിയന്തര നടപടിയെടു
ക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Comments
Post a Comment