വട്ടുകുളാരവാവേശം_2025..⚽..കരിയാത്തുംപാറയെ നിലം തൊടീക്കാതെ വയനാടൻ വീര്യം




MATCH NO 4...⚽

"അവസാന പ്രീക്വാർട്ടർ ഫൈനൽ മത്സരം''

യുനൈറ്റഡ് എഫ്സി വയനാട് -2,
ജനത കരിയാത്തുംപാറ -0

✒️നിസാം കക്കയം

കൂരാച്ചുണ്ട് : 39-മത് ഫാ.ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിലെ അവസാന പ്രീക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു ഇന്ന് നടന്നത്. കഴിഞ്ഞ മൂന്ന് വർഷമായി കേരള സന്തോഷ്‌ ട്രോഫി ടീം അംഗമായ നമ്മുടെ നാടിന്റെ അഭിമാനം അർജുൻ ബാലകൃഷ്ണൻ ടീം അംഗങ്ങളെ പരിചയപ്പെട്ടു.

 ഇന്നത്തെ മത്സരം കരിയാത്തുംപാറയും, വയനാടും തമ്മിലായിരുന്നു. രണ്ട് ടീമിലും മലയാളിത്തം തുടിക്കുന്ന യുവത്വങ്ങൾ മാത്രം.

ആദ്യ ഇലവനിലെ പതിനൊന്ന് കളിക്കാരും പുറമേ നിന്നുള്ളവരെന്ന് കരിയാത്തുംപാറക്കാരുടെ അവകാശ വാദം ഒരു വശത്ത്. വയനാടൻ മലയിറങ്ങി വരുന്ന കാരിരുമ്പിന്റെ കരുത്തുള്ള പോരാളികൾ എന്ന് വിശേഷണം ലഭിച്ച യുനൈറ്റഡ് എഫ്സി വയനാട് മറുവശത്ത്.. കളി കാണാൻ വന്ന കാണികൾ പരസ്പരം പറഞ്ഞു... ആഹാ ഇന്ന് പൊടി പാറും..

കളി തുടങ്ങി... തീ പാറും പോരാട്ടം പ്രതീക്ഷിച്ച കാണികളെ നിരാശരാക്കുന്ന പ്രകടനമായിരുന്നു ഇരു ടീമുകളും കാഴ്ച വെച്ചതെന്ന് പറയാതെ വയ്യ.

ആദ്യ പകുതിയുടെ 80 ശതമാനവും കരിയാത്തുംപാറയുടെ ഗോൾ പോസ്റ്റിനെ ചുറ്റിപറ്റി തന്നെ കളി മുന്നേറി കൊണ്ടിരുന്നു...ഒടുവിൽ വയനാട്കാർ കാത്തിരുന്ന ഗോൾ വീണു..ഒന്നല്ല രണ്ടെണ്ണം..!

ആദ്യ പകുതിയുടെ 20ആം മിനിറ്റിൽ ജേഴ്സി നമ്പർ 10 റിഷാദ്, 28ആം മിനിറ്റിൽ ജേഴ്സി നമ്പർ 25 ആദിത്യൻ എന്നിവരാണ് വയനാടൻ സ്കോറർമാർ.

ആദ്യപകുതിയുടെ അവസാന മിനിറ്റിലും, രണ്ടാം പകുതിയിലും രണ്ട് സുവർണാവസരങ്ങൾ കരിയാത്തുംപാറ ടീമിന് കിട്ടിയെങ്കിലും പോസ്റ്റും, നിർഭാഗ്യവും വിനയായി.

തുടർച്ചയായ നാലാം മത്സരത്തിലും ആദ്യ ഗോൾ നേടുന്നവർ വിജയിക്കുന്ന പതിവ് തുടർന്നപ്പോൾ വയനാട് അകത്ത്, കരിയാത്തുംപാറ പുറത്ത്...!

ന്നാലും ഒന്നുണ്ട് വയനാടെ..., നിങ്ങളെ കാത്ത് വ്യാഴാഴ്ചത്തേക്കായി അറ്റ്ലാന്റിക് കല്ലാനോട്‌ ഇവിടുണ്ട്.. എന്തൊക്കെയോ അസ്ത്രങ്ങൾ കൈവശമുണ്ടെന്നാണ് അവകാശപെടുന്നത്, കണ്ടറിയാം.. 

'തിങ്കളാഴ്ച നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ എഫ്സി തലയാട്, ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ തിരുവോടിനെ പരാജയപ്പെടുത്തി സാന്നിധ്യമറിയിച്ച  ഫോസ ന്യൂ സോക്കർ ഫറോക്കുമായി ഏറ്റുമുട്ടും.




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി