പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ 10,000 രൂപ പിഴ, അറിയിക്കുന്നവർക്ക് 2500 രൂപ പ്രതിഫലം.
വസ്‌തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ, വിഡിയോയോ പൊതുജനങ്ങൾക്ക് +919446700800 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കാം.
ആളെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ വണ്ടിനമ്പർ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ ആവണം ഇത് അയക്കേണ്ടത്.
പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്നു മന്ത്രി എംബി രാജേഷ്. ഇതിനായുള്ള കാമറാനിരീക്ഷണവും മറ്റു പരിശോധനകളും കർശനമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം.
പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്നു മന്ത്രി എംബി രാജേഷ്. ഇതിനായുള്ള കാമറാനിരീക്ഷണവും മറ്റു പരിശോധനകളും കർശനമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പൊതുസ്ഥലങ്ങളിൽ ഏതൊരു പാഴ് വസ്‌തു വലിച്ചെറിഞ്ഞാലും 10,000 രൂപവരെ പിഴ ഈടാക്കും. മാലിന്യം വലിച്ചെറിയുന്നതിന് മുനിസിപ്പൽ- പഞ്ചായത്തിരാജ് ആക്ടുകൾ പ്രകാരം ഒരുലക്ഷം രൂപവരെ പിഴയും തടവുശിക്ഷയും ലഭിക്കാമെന്നും മന്ത്രി പറഞ്ഞു. കേരളം മാലിന്യമുക്തമാകുന്നതിന് വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യം വലിച്ചെറിയുന്ന നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾക്കും അവസരം. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ് വസ്‌തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ, വിഡിയോയോ പൊതുജനങ്ങൾക്ക് +919446700800 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കാം. ആളെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ വണ്ടിനമ്പർ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ ആവണം ഇത് അയക്കേണ്ടത്. ഇത്തരം നിയമലംഘനങ്ങൾ പരിശോധിച്ച് 10000 രൂപ ശിക്ഷ ഈടാക്കിയാൽ അതിൽ 2500 രൂപ വിവരമറിയിച്ച ആളിന് ലഭിക്കും. ഈ സൗകര്യം ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾ പരമാവധി മുന്നോട്ടുവരണമെന്നും മന്ത്രി അഭ്യർഥിച്ചു.

Comments
Post a Comment