നിയന്ത്രണം നഷ്ടമായ ലോറി സിമന്റ് ലോറിയിൽത്തട്ടി; അപകട കാരണം മഴയോ അതിവേഗമോ?




കല്ലടിക്കോട് നാല് വിദ്യാർത്ഥികളുടെ അപകടത്തിന് കാരണമായ ലോറിയുടെ ഡ്രൈവറും ക്ലീനറും കാസർകോട് സ്വദേശികൾ.

പാലക്കാട് : കല്ലടിക്കോട്ട് സ്കൂൾ വിദ്യാർഥിനികളുടെ ഇടയിലേക്ക് സിമന്റ് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിനു കാരണം എതിരെ വന്ന മറ്റൊരു ലോറി സിമന്റ് ലോറിയിൽ തട്ടിയത്. പാലക്കാടു ഭാഗത്തുനിന്ന് മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റുമായി വരികയായിരുന്നു ലോറി. മണ്ണാർക്കാട് ഭാഗത്തുനിന്ന് പാലക്കാടു ഭാഗത്തേക്കു പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് സിമന്റ് ലോറിയിൽ തട്ടുകയായിരുന്നു. ഇത് ആർടിഒ സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട സിമന്റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് സിമന്റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി
മറിയുകയായിരുന്നുവെന്നും ആർടിഒ പറഞ്ഞു.
അതോടെ നിയന്ത്രണം നഷ്ടമായ സിമന്റ് ലോറി റോഡരികിൽക്കൂടി നടന്നുപോകുകയായിരുന്ന കുട്ടികളുടെ ഇടയിലേക്കു പാഞ്ഞുകയറി മറിഞ്ഞു. ലോറി വരുന്നതു കണ്ട ഒരു കുട്ടി ചാടിമാറിയെങ്കിലും മറ്റുള്ളവർക്കു രക്ഷപ്പെടാനായില്ല. കുട്ടികളുടെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.



ഇറക്കവും വളവുള്ള റോഡാണ് അപകടമുണ്ടായ പനയമ്പാടത്ത്. മഴ പെയ്താൽ അപകടസാധ്യത കൂടും. ഇന്നത്തെ അപകട കാരണം മഴയത്ത് ലോറിയുടെ നിയന്ത്രണം വിട്ട് തെന്നി മാറിയതാണോ അതോഅമിതവേഗമോ എന്നതിൽ വ്യക്തതയില്ല. ഇവിടെ അപകടങ്ങൾ പതിവായപ്പോൾ നാട്ടുകാരുടെ പരാതി മൂലം റോഡിനു വീതി കൂട്ടിയെങ്കിലും സ്‌ഥിതിക്കു വലിയ മാറ്റമില്ലെന്നും നാട്ടുകാർ പറയുന്നു.


കല്ലടിക്കോട് നാല് വിദ്യാർത്ഥികളുടെ അപകടത്തിന് കാരണമായ ലോറിയുടെ ഡ്രൈവറും ക്ലീനറും കാസർകോട് സ്വദേശികൾ.

മഹേന്ദ്രപ്രസാദ് എന്ന ആളാണ് ലോറിയുടെ ഡ്രൈവർ. വർഗീസ് എന്ന ആളാണ് ക്ലീനർ. ഇരുവരും പരിക്കുകളോടെ പാലക്കാട് മദർ കെയർ ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ട് പേരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ മരണം സംഭവിച്ചതോടെ കുട്ടിയുടെ മൃതദേഹം പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

സ്ഥിരം അപകടം നടക്കുന്ന കല്ലടിക്കോട് പനയമ്പടത്താണ് നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഇന്ന് വൈകിട്ട് 3.45നാണ് സംഭവം നടന്നത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതിനിടെ നിയന്ത്രണംവിട്ടുവന്ന സിമൻ്റ് ലോറി ഇവരുടെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു.

ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. ഇതിന് പിന്നാലെ നാട്ടകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന പാലക്കാട് എഡിഎമ്മിന്റെ ഉറപ്പിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി