കക്കയം മേഖയിൽ വീണ്ടും കാട്ടുപോത്ത് ഇറങ്ങി: ഇന്നു വനംവകുപ്പ് പരിശോധന



✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : കക്കയത്ത് ജനവാസ മേഖലയിൽ വീണ്ടും കാട്ടു പോത്ത് ഇറങ്ങിയതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നു രാവിലെ മുതൽ കക്കയം ഡാം റോഡ്, ജനവാസ മേഖലകളിൽ പരിശോധന നടത്തും. താമരശ്ശേരി ആർആർടി സംഘം, പെരുവണ്ണാമുഴി, കക്കയം ഫോറ സ്‌റ്റ് സ്‌റ്റേഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്.

ജനവാസ മേഖലയിൽ നിന്നു കാട്ടുപോത്തിനെ വനത്തിലേക്കു കയറ്റിവിടാനുള്ള ശ്രമം വനം വകുപ്പ് നടത്തും. കക്കയം ഡാം സൈറ്റ് സന്ദർശിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും സുരക്ഷ ഒരുക്കാനാണ് തിരച്ചിൽ ശക്ത‌മാക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി