കടിയങ്ങാട്- പെരുവണ്ണാമൂഴി റോഡ് അരിക് കാടുമൂടി




പെരുവണ്ണാമൂഴി: പന്തിരിക്കര റോഡരികിലെ കാട് അപകട ഭീഷണി കുടിയങ്ങാട്- പെരുവണ്ണാമൂഴി റോഡിലാണ് കാട് റോഡിലേക്ക് വളർന്നു നിൽക്കുന്നത്. കടിയങ്ങാട് മുതൽ പെരുവണ്ണാമൂഴി വരെ പലയിടത്തും കാടാണ്.

കാടുകൾ വെട്ടി മാറ്റാത്തതു വാഹന യാത്രക്കാർക്കും, കാൽ നട യാത്രക്കാർക്കും അപകട ഭീഷണിയാണ് കൂവപ്പൊയിൽ കൃഷി ഫാം പരിസരത്താണ് റോഡിൻ്റെ ഇരുഭാഗത്തുമായി കാടു നിറഞ്ഞ് കാട്ടുപന്നികളുടെ വിഹാര കേന്ദ്രമായി മാറിയത്. കഴിഞ്ഞ ദിവസം അതിരാവിലെ ഇതുവഴി വന്ന ബൈക്ക് യാത്രക്കാരനെ പന്നി ഇടിച്ചു പരുക്കേറ്റിരുന്നു.

കാട്ടാന അടക്കം വന്യജീവികൾ ഇറങ്ങുന്ന സ്ഥലമാണിത്. നേരത്തെ തൊട്ടടുത്തുള്ള കൃഷി ഫാമിന്റെ ഗേറ്റ് കാട്ടാന തകർ ത്തിരുന്നു. പെരുവണ്ണാമൂഴി ടൂറിസ്‌റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയാണിത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി